Sunday, March 15, 2026 Last Updated 45 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
ഷാലു മാത്യു
Monday 09 Mar 2026 11.34 PM

മന്ത്രി ഗണേഷിനെതിരായ പരാതി: ഇടതു സര്‍ക്കാരിന്റെ സ്‌ത്രീ സൗഹൃദ നിലപാട്‌ ചോദ്യം ചെയ്യപ്പെടും, മുഖ്യമന്ത്രി പ്രതിരോധത്തില്‍

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മന്ത്രി ഗണേഷിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണം സര്‍ക്കാരിനെയും ഇടതുമുന്നണിയെയും കടുത്ത പ്രതിസന്ധിയിലേയക്കാണ്‌ തള്ളിവിട്ടിരിക്കുന്നത്.
uploads/news/2026/03/829304/K.B.-Ganesh-Kumar.jpg

കോട്ടയം: മന്ത്രി കെ.ബി. ഗണേഷ്‌ കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ പരാതിയില്‍ പ്രതിരോധത്തിലായത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗണേഷിനെ മന്ത്രിസ്‌ഥാനത്തു നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ ഇടതു സര്‍ക്കാരിന്റെ സ്‌ത്രീ സൗഹൃദ നിലപാട്‌ പുകമറയാണെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ശക്‌തമാക്കും.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മന്ത്രി ഗണേഷിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണം സര്‍ക്കാരിനെയും ഇടതുമുന്നണിയെയും കടുത്ത പ്രതിസന്ധിയിലേയക്കാണ്‌ തള്ളിവിട്ടിരിക്കുന്നത്.

ഗണേഷിന്റെ ഭാര്യ ബിന്ദു മേനോന്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന വാദം സര്‍ക്കാരിന്‌ ഉയര്‍ത്താമെങ്കിലും സ്‌ത്രീ സുരക്ഷയ്‌ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പരായ 112-ല്‍ വിളിച്ചു പരാതി നല്‍കിയതിനാല്‍ ഇനി രേഖാമൂലം പരാതി നല്‍കിയില്ലെങ്കില്‍ പോലും പോലീസിന്‌ കേസ്‌ എടുക്കേണ്ടി വരും. മന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ തന്നെ കൈയേറ്റം ചെയ്തുവെന്നാണ്‌ 112-ല്‍ വിളിച്ചു ബിന്ദു മേനോന്‍ പരാതി നല്‍കിയത്‌. എന്നിട്ടും പോലീസ്‌ നടപടി എടുത്തില്ലെന്ന ആക്ഷേപം ആഭ്യന്തര വകുപ്പിനും തലവേദന സൃഷ്‌ടിക്കും.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ ഇ-മെയില്‍ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌. ഇതേ മാനദണ്ഡമാണെങ്കില്‍ ഗണേഷിനെയും അറസ്‌റ്റ്‌ ചെയ്യേണ്ടി വരുമെന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്. മാത്രമല്ല രാഹുല്‍ മാങ്കൂട്ടത്തില്‍നെതിരേ ഉയര്‍ന്ന ആരോപണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കി മാറ്റാന്‍ തിരുമാനിച്ച ഇടതുമുന്നണിക്ക്‌ ഗണേഷിനെതിരായ പരാതി വലിയ പ്രഹരമാണ്‌ നല്‍കിയത്‌. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി ഉയര്‍ന്നപ്പോള്‍ രാഹുലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ്‌ തയാറായി. മന്ത്രിക്കെതിരേ സമാനമായ പരാതി ഉയര്‍ന്നിട്ടും എന്തുകൊണ്ട്‌ നടപടിയില്ലെന്ന ചോദ്യത്തിനും ഇടതുമുന്നണി മറുപടി പറയേണ്ടി വരും.

ഇതിനിടെ ഉമ്മന്‍ ചാണ്ടിക്കെതിരേ ഗണേഷ്‌ നടത്തിയ ഗൂഢാലോചനയുടെ തിരിച്ചടിയാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്തു നില്‍ക്കേ ഗണേഷിനെ കുടുക്കിയതെന്ന പ്രചരണം സൈബറിടങ്ങളില്‍ സജീവ ചര്‍ച്ചയായി മാറി. സോളാര്‍ വിവാദത്തിലെ സ്‌ത്രീ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗണേഷിന്റെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയുടെ പേര്‌ എഴുതി ചേര്‍ക്കുകയായിരുന്നുവെന്ന്‌ ഗണേഷിന്റെ സ്‌റ്റാഫ്‌ കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനും ഇതേ മൊഴി കോടതിയില്‍ നല്‍കിയിരുന്നു. ഇത്‌ കോടതിയുടൈ പരിഗണയിലിരിക്കുകയാണ്‌. രണ്ടാഴ്‌ച മുമ്പ്‌ ഉമ്മന്‍ ചാണ്ടിക്കെതിരേ ഗണേഷ്‌ നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചകള്‍ക്ക്‌ വഴിതെളിച്ചിരുന്നു. മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള കുടുംബ ബന്ധം തകരാനിടയായത്‌ ഉമ്മന്‍ ചാണ്ടിമൂലമാണെന്നായിരുന്നു ഗണേഷിന്റെ പരാമര്‍ശം. ഇത്‌ തികച്ചും തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടി ഗണേഷും യാമിനി തങ്കച്ചിയുമായുള്ള കുടുംബ വഴക്കില്‍ മധ്യസ്‌ഥനായ ഷിബു ബേബി ജോണും രംഗത്ത്‌ വന്നിരുന്നു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉമ്മന്‍ ചാണ്ടിയുടെ പേര്‌ വലിച്ചിഴച്ചതിന്‌ മറ്റൊരു തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കവേ കിട്ടിയ ശിക്ഷയാണ്‌ ഗണേഷിനെതിരേ ഭാര്യ നല്‍കിയ പരാതിയെന്നാണ്‌ സൈബറിടങ്ങളിലെ ചര്‍ച്ച.

ഷാലു മാത്യു

Ads by Google
ഷാലു മാത്യു
ഷാലു മാത്യു
Monday 09 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google