Monday, March 16, 2026 Last Updated 9 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 09 Mar 2026 11.33 PM

ഒ.പി. ഡ്യൂട്ടി സമയം ഒരു മണിക്കൂര്‍ നീട്ടി; അംഗീകരിക്കില്ലെന്ന്‌ ഡോക്‌ടര്‍മാരുടെ സംഘടന

uploads/news/2026/03/829300/Doctor.jpg

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക്‌ പുതിയ ജോലി സമയം നടപ്പാക്കി സര്‍ക്കാര്‍. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതല്‍ 3 വരെയാക്കും. ഡപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതല്‍ വൈകിട്ട്‌ 5 വരെയാണ്‌. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂര്‍ നീട്ടുകയും ചെയ്‌തു. രാവിലെ 8 മുതല്‍ 2 വരെയാണ്‌ ഒ.പി ഡ്യൂട്ടി നിശ്‌ചയിച്ചിരിക്കുന്നത്‌. കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക്‌ രാവിലെ 8- 2, 2-8, രാത്രി 8- 8 എന്നിങ്ങനെയാണ്‌ തൊഴില്‍ സമയം.
ഏകപക്ഷീയമായി ഒപി സമയം വര്‍ധിപ്പിച്ചത്‌ അംഗീകരിക്കില്ലെന്ന്‌ ഡോക്‌ടര്‍മാരുടെ സംഘടന അറിയിച്ചു.ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം, നിലവിലുള്ള ഡോക്‌ടര്‍മാരുടെ ജോലി സമയം നീട്ടുന്നത്‌ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന്‌ കെ.ജി.എം.ഒ.എ. അറിയിച്ചു.
ഡോക്‌ടര്‍രോഗി അനുപാതം സര്‍ക്കാര്‍ അടിയന്തരമായി നിശ്‌ചയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Ads by Google
സ്വന്തം ലേഖകന്‍
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google