Sunday, March 15, 2026 Last Updated 20 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 04.19 PM

ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ'; പരിഹാസ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിക്കുന്നതുമായ മന്ത്രിയുടെ വീഡിയോ ക്ലിപ് ആണ് പങ്കുവെച്ചിരിക്കുന്നത്.
ahul mankootttathil

കെ ബി ​ഗണേഷ്കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ മന്ത്രീ എന്ന് പരിഹസിച്ചുകൊണ്ടാണ് രാഹുലി​​െ​ന്‍റ പോസ്റ്റ്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിക്കുന്നതുമായ മന്ത്രിയുടെ വീഡിയോ ക്ലിപ് ആണ് പങ്കുവെച്ചിരിക്കുന്നത്.

`ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. പാലക്കാട് ഐവിഎഫും അബോർഷനും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു. ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങൾ നോക്കുന്നുണ്ട്. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്.

പാലക്കാട് ഡോക്ടർമാർക്ക് പണിയില്ലാതായി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ്'- രാഹുൽ പങ്കുവെച്ച ക്ലിപ്പിൽ ​ഗണേഷ്കുമാർ പറയുന്ന വാചകങ്ങളാണിത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടരുതെന്നും മന്ത്രി ​ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വട്ടുള്ളവർ പൊലീസിനോട് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിനുപിന്നാലെ ​ഗണേഷ്കുമാറിൻ്റെ ഭാര്യ ബിന്ദു മേനാൻ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് രം​ഗത്തുവന്നിരുന്നു.

Ads by Google
Monday 09 Mar 2026 04.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google