Saturday, March 14, 2026 Last Updated 30 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 10.05 AM

' നീ ഒരു കഴുതയാണ്' ; കമന്റിന് മറുപടിയുമായി മീനാക്ഷി അനൂപ്

reply, her
photo-www.facebook.com/meenakshiactressofficial

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മീനാക്ഷി അനൂപ്. ഇപ്പോള്‍ തന്നെ കളിയാക്കി കമന്റിട്ട ഒരാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ' നീ ഒരു കഴുതയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. യഥാര്‍ത്ഥത്തില്‍ കഴുത ബുദ്ധിയില്ലാത്ത ജീവിയല്ലെന്നാണ് മീനാക്ഷിയുടെ മറുപടി. അതിനുളള റഫറന്‍സ് വീഡിയോകളും താരം പങ്കുവെക്കുന്നുണ്ട്.

മീനാക്ഷിയുടെ കുറിപ്പ് വയിക്കാം:

ശാസ്ത്രീയമായ അറിവിൻ്റെ അടിസ്ഥാനത്തിലാണ് കമൻറ് എങ്കിൽ സന്തോഷം .. എന്നാൽ പൊതുവെ പറഞ്ഞു കേൾക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമൻ്റ് എങ്കിൽ താങ്കളാണ് 'വിവരദോഷി'... കാരണം .. യഥാർത്ഥത്തിൽ (ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ) കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ല ... ജീവികളിൽ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണത് ... കഴുത നമ്മൾ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്നം.. കഴുതയ്ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ട് എങ്കിൽ അതിനു കൂടി അത് ശരിയാണ് എന്നു തോന്നണം... (ക്ലാരിറ്റിക്കായി വിജയകുമാർ ബ്ലാത്തൂരി ൻ്റെയും ... വൈശാഖൻ തമ്പിയുടേയും വീഡിയോകൾ റഫറൻസുണ്ട് ) ചുരുക്കത്തിൽ താങ്കളെപ്പോലുള്ളവർ കേട്ടുകേഴ് വിയുടെ അടിസ്ഥാനത്തിലും .. ഞാൻ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും മുന്നോട്ട് പോവാൻ ശ്രമിക്കുന്നു എന്നു മാത്രം...

Ads by Google
Monday 09 Mar 2026 10.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google