Sunday, March 15, 2026 Last Updated 24 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 08.42 AM

ജസ്‌ലിയയുടെ മരണം: പ്രതിയെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല, നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചു

jasliyah, death, investigation, updates

കൊച്ചി: അങ്കമാലിയിയില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാര്‍ഥിനിയായ ജസ്‌ലിയ മരിച്ച കേസില്‍ പ്രതി സിറിയക് ജോര്‍ജിനെ പിടികൂടുന്നതില്‍ അങ്കമാലി പോലീസ് വീഴ്ചവരുത്തിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ പോലീസ് കൃത്യമായി പാലിച്ചെന്നും, കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിയെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജസ്‌ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ആലുവ ഡിവൈഎസ്പിയുടെ അന്വേഷണം. പ്രതിക്കായി ഇന്ന് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

മാര്‍ച്ച് ആറിനാണ് പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയതായും പോലീസ് പറഞ്ഞു. വാഗമണ്ണിലെ റിസോര്‍ട്ടില്‍ എത്തിച്ചത് ബന്ധുവാണെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ജോര്‍ജ് പി മാത്യുവിന് അറസ്റ്റ് ചെയ്ത അന്ന് തന്നെ ജാമ്യം ലഭിച്ചിരുന്നു.

അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജസ്‌ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ലിയ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

Ads by Google
Monday 09 Mar 2026 08.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google