Saturday, March 14, 2026 Last Updated 26 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 08.19 AM

' മലയാളത്തില്‍ വീണ്ടുമൊരു സിനിമ ചെയ്യാത്തതിന്റെ കാരണം സോളോയുടെ പരാജയമാണ്' ; ബിജോയ് നമ്പ്യാര്‍

movie, after

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സോളോ. ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടു. സോളോയുടെ പരാജയമാണ് താന്‍ ഇന്നും മലയാളത്തില്‍ സിനിമകള്‍ ചെയ്യാതിരിക്കാനുളള കാരണമെന്നാണ് ബിജോയ് നമ്പ്യാര്‍ പറയുന്നത്.

എന്താണ് സോളോയുടെ കഥയെന്നത് റിലീസിന് മുമ്പ് പ്രേക്ഷകരുമായി കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. അവര്‍ പ്രതീക്ഷിച്ചത് ദുല്‍ഖറിന്റെ മാസ് സിനിമയാകും എന്നായിരുന്നുവെന്നും ബിജോയ് നമ്പ്യാര്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജോയ് നമ്പ്യാര്‍ മനസ് തുറന്നത്.

''ദുല്‍ഖറിനെ കണ്ടപ്പോള്‍ എന്റെ പക്കല്‍ മൂന്ന് കഥകളേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. തമിഴിലും മലയാളത്തിലും ചെയ്യാമെന്ന് അദ്ദേഹമാണ് നിര്‍ദ്ദേശിക്കുന്നത്. ഞാനും അതിനോട് യോജിച്ചു. ഇന്നത്തേത് പോലെ സജീവമല്ല അന്ന് സോഷ്യല്‍ മീഡിയ. അതിനാല്‍ സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി ഇത് നാല് കഥയാണ്, ദുല്‍ഖര്‍ നാല് വേറെ വേറെ കഥാപാത്രങ്ങളായാണ് വരുന്നത് എന്നൊന്നും കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. അവര്‍ പോസ്റ്ററുകള്‍ കണ്ട് വിധിച്ചു. എന്താണ് വരുന്നതെന്ന് അവര്‍ക്ക് മനസിലായിരുന്നില്ല. ഞങ്ങള്‍ക്കത് കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. അവര്‍ കരുതിയത് ദുല്‍ഖറിന്റെ മാസ് സിനിമയാകുമെന്നാണ്.'' ബിജോയ് പറയുന്നു.

''മ്യൂസിക് നല്ല ശ്രദ്ധ നേടി. ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. ആളുകള്‍ തയ്യാറായിരുന്നില്ല, അതിനാല്‍ അവര്‍ക്ക് ഷോക്ക് ആയിരുന്നു. ആ ഞെട്ടല്‍ ബോക്‌സ് ഓഫീസ് വിജയമായി മാറിയില്ല. അത് നിരാശപ്പെടുത്തി. ഇന്ന് ഒരുപാട് സ്‌നേഹത്തോടെയാണ് ആളുകള്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ അന്ന് ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ പുതിയൊരു കാര്യത്തിനായി ശ്രമിക്കുകയായിരുന്നു. ദുല്‍ഖറിനെപ്പോലൊരു വലിയ താരം അതിന് തയ്യാറായെന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഞാന്‍ വീണ്ടുമൊരു മലയാളം സിനിമ ചെയ്യാതിരിക്കുന്നതിന് കാരണം സോളോയില്‍ നിന്നുണ്ടായ ഹൃദയവേദനയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയായിരുന്നു.'' എന്നും അദ്ദേഹം പറയുന്നു.

Ads by Google
Monday 09 Mar 2026 08.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google