നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഖുഷി മുഖര്‍ജിയെക്കുറിച്ചുളള ഗായകന്‍ സാന്റി ശര്‍മയുടെ പരാമര്‍ശം വിവാദത്തില്‍. രാജ്യത്ത് ബലാത്സംഗങ്ങള്‍ കൂടാന്‍ കാരണം ഖുഷിയെപ്പോലുളളവരുടെ വസ്ത്ര ധാരണമാണെന്നായിരുന്നു സാന്റിയുടെ വിവാദ പ്രസ്താവന.
ഒരു ഇവന്റില്‍ നിന്നുളള ഖുഷിയുടെ ബോള്‍ഡ് ലുക്ക് കഴിഞ്ഞ ദിവസം വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ നടിയെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തി. ഇങ്ങനെ നടിയ്‌ക്കെതിരെ ശക്തമായ സൈബര്‍ ബുളളിയിങ് നടക്കുന്നതിനിടെയായിരുന്നു റാപ്പറായ സാന്റിയുടെ പ്രതികരണം.
''ഇതുപോലെയുള്ള പെണ്‍കുട്ടികള്‍ കാരണമാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ കൂടുന്നത്. സോഷ്യല്‍ മീഡിയയില്‍ കുട്ടികളുമുണ്ടാകും. അതിനാല്‍ മാന്യവും സമൂഹത്തിന് നല്ലത് ചെയ്യുന്നതുമായി കണ്ടന്റുകളാകണം പോസ്റ്റ് ചെയ്യേണ്ടത്. പ്ലാറ്റ്‌ഫോമും ഉത്തരവാദിത്തമുള്ളവരും പറയുന്നത് കേള്‍ക്കണം'' എന്നായിരുന്നു സാന്റിയുടെ പ്രതികരണം.
പിന്നാലെ സാന്റിയുടെ പ്രസ്താവനയെ എതിര്‍ത്ത് നിരവധി പേരെത്തി. വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്നത് തെറ്റായ കാഴ്ചപ്പാടാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. തന്നെ ചൊല്ലി നടക്കുന്ന ചര്‍ച്ചകളോട് ഖുഷി ഇതുവരേയും പ്രതികരിച്ചിട്ടില്ല.