Sunday, March 15, 2026 Last Updated 43 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.55 PM

എൽഡിഎഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ആർജെഡി; കോടിയേരി പറഞ്ഞ വാക്ക് പാലിക്കണം; 6 സീറ്റ് ആവശ്യത്തിൽ പിന്നോട്ടില്ല

അധിക സീറ്റ് വേണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ആർ ജെ ഡി.
cpm, ldf, seat

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ എൽ ഡി എഫിൽ നിലപാട് കടുപ്പിച്ച് ആര്‍ ജെ ഡി. ഇത്തവണ അധിക സീറ്റ് വേണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ആർ ജെ ഡി. ആ‌ർ ജെ ഡി നേതൃത്വം എൽ ഡി എഫിലെ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി.

കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആർ ജെ ഡി നേതാക്കൾ, പാർട്ടിക്ക് ഇത്തവണ 6 സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇത്തവണ അധിക സീറ്റ് നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നുവെന്ന് നേതാക്കൾ വിവരിച്ചു. എന്നാൽ സി പി എം നീതി പുലർത്തുന്നില്ല. എൽ ഡി എഫ് നേതൃത്വം ഇക്കാര്യത്തിൽ നീതി പുലർത്തണം എന്നും ആർ ജെ ഡി ആവശ്യപ്പെട്ടു.

Ads by Google
Saturday 07 Mar 2026 04.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google