Sunday, March 15, 2026 Last Updated 43 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 03.32 PM

3 സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, യെല്ലോ അലർട്ട്

uploads/news/2026/03/828957/tempaturee.gif

ദില്ലി: ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണ നിലയിൽ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ഹിമാചൽ പ്രദേശിലെ പലപ്രദേശങ്ങളിലെയും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. സാധാരണ താപനിലയേക്കാൾ 14 ഡിഗ്രി വരെ കൂടുതലാണിത്. ഉഷ്ണതരംഗത്തിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Saturday 07 Mar 2026 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google