Saturday, March 14, 2026 Last Updated 1 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 09.07 AM

ഞാന്‍ എന്തിനാണ് മാപ്പുപറഞ്ഞതെന്ന് ചോദിച്ചും അത് എന്റെ തെറ്റല്ലെന്നും പറഞ്ഞ് ഒരുപാട് പ്രതികരണങ്ങള്‍ ലഭിച്ചു; നന്ദി പറഞ്ഞ് അന്ന രാജന്‍

anna-rajan-
photo-www.instagram.com/annaspeeks/

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തന്റെ വീഡിയോകളെടുത്ത് മോശം ഉദ്ദേശത്തോടെ പ്രചരിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം നടി അന്ന രാജന്‍ പ്രതികരിച്ചിരുന്നു. പൊങ്കാലയുടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നിന്ന് ശ്രദ്ധമാറുന്ന തരത്തില്‍ ചില നിമിഷങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് നടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പിന്നാലെ നടി മാപ്പും പറഞ്ഞു. മാപ്പുപറയേണ്ടിയിരുന്നത് നടിയല്ലെന്ന് വ്യകതമാക്കി മാധവ് സുരേഷ് ഉള്‍പ്പെടെ പിന്തുണയുമായെത്തി. തനിക്ക് പിന്തുണയുമായി എത്തിയവര്‍ക്ക് നന്ദി പറയുകയാണ് അന്ന ഇപ്പോള്‍.

ഞാന്‍ എന്തിനാണ് മാപ്പുപറഞ്ഞതെന്ന് ചോദിച്ചും അത് എന്റെ തെറ്റല്ലെന്ന് പറഞ്ഞും ഒരുപാട് പ്രതികരണങ്ങള്‍ ലഭിക്കുന്നു. എന്നെ മനസിലാക്കിയതിനും ആ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി. ഇത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ് അന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഈ മോശം സമയത്ത് ശരിക്കും ഒപ്പം നില്‍ക്കുന്നത് ആരൊക്കെയാണെന്ന് നാം തിരിച്ചറിയുന്നു. ചില വലിയ ബഹുമാന്യരായ ആളുകള്‍ എന്നെ പിന്തുണയ്ക്കാന്‍ സമയം കണ്ടെത്തി. അതിന് ഞാന്‍ അങ്ങേയറ്റം നന്ദിയുളളവളാണ്. ഈ സമയത്ത് ലഭിച്ച സ്‌നേഹവും കരുതലും പ്രോത്സാഹനവും ഞാന്‍ എപ്പോഴും ഓര്‍ക്കും. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി അന്ന കുറിച്ചു.

anna-rajan-

പൊങ്കല അര്‍പ്പിക്കുന്നതിനിടെ ചിലര്‍ തന്റെ അനാവശ്യവീഡിയോകള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന് നടി ആരോപിച്ചിരുന്നു. ഭക്തി നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ശ്രദ്ധമാറ്റുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ചു. തന്റെ സാരിയോ, ഭാവങ്ങളോ, തന്റെ ഭാഗത്തുനിന്നുണ്ടായ മറ്റെന്തിങ്കിലും കാര്യങ്ങളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഒരിക്കലുമത് തന്റെ ഉദ്ദേശമായിരുന്നില്ലെന്നും നടി കുറിച്ചു.

പിന്നാലെയാണ് നടന്‍ മാധവ് സുരേഷ് പിന്തുണയുമായെത്തിയത്. അന്ന തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പുപറയേണ്ടതില്ലെന്നും മാധവ് വ്യക്തമാക്കി. നട്ടെല്ലില്ലാത്ത , സൂത്രശാലികളായ പാമ്പുകളെപ്പോലെ പെരുമാറുന്ന യൂട്യൂബര്‍മാരാണ് മാപ്പുപറയേണ്ടത്. നമ്മള്‍ ലജ്ജിയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുളള സമയം അതിക്രമിച്ചിട്ടില്ലെന്നായിരുന്നു മാധവിന്റെ പ്രതികരണം.

Ads by Google
Saturday 07 Mar 2026 09.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google