Sunday, March 15, 2026 Last Updated 51 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 05.21 PM

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

uploads/news/2026/03/828811/3.gif
photo - facebook

തിരുവനന്തപുരം : 2025 ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖൻഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തിൽ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. 958 പേർ സിവിൽ സർവീസ് യോഗ്യത നേടി. 180 പേർക്ക് IAS. 55 പേർക്ക് IFS. 150 പേർക്ക് ഐപിഎസ് നേടി. അനുജ് അഗ്നിഹോത്രി രാജസ്ഥാൻ സ്വദേശിയാണ്.

ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവിൽ സര്‍വീസിന് പരീക്ഷയിൽ വിജയിച്ച് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു.

Ads by Google
Friday 06 Mar 2026 05.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google