Saturday, March 14, 2026 Last Updated 31 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 12.51 PM

' എനിക്ക് പറ്റുന്നത് പോലെ ഞാന്‍ ഇംഗ്ലീഷ് പറഞ്ഞു, കളിയാക്കാന്‍ ഉളള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ട്, ഞാനത് അംഗീകരിക്കുന്നു' ; സ്വാസിക

says, swasika

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ അബുദാബിയില്‍ കുടുങ്ങിപ്പോയ നടി സ്വാസിക കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരികെയെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇംഗ്ലീഷ് മാധ്യമങ്ങളോട് സ്വാസിക സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇംഗ്ലീഷില്‍ തന്നെയാണ് സ്വാസിക മറുപടി നല്‍കിയത്.

പിന്നാലെ താരത്തിന്റെ ഇംഗ്ലീഷിനെ കളിയാക്കി നിരവധി പേരെത്തി. ഈ കളിയാക്കലുകള്‍ക്ക് മറുപടി നല്‍കുകയാണ് സ്വാസിക. തന്റെ പ്രതികരണ വാര്‍ത്തയുടെ കമന്റ് ബോക്‌സിലാണ് സ്വാസിക മറുപടിയുമായെത്തിയത്.

'ഞാന്‍ ഇംഗ്ലീഷ് അറിയില്ല എന്ന് എല്ലാ ഇന്റര്‍വ്യുവിലും പറയാറുണ്ട്. ഇത് അവര്‍ ഇംഗ്ലീഷ് പറയാന്‍ പറഞ്ഞു, ഞാന്‍ പറഞ്ഞു എനിക്ക് പറ്റുന്നത് പോലെ. പിന്നെ കളിയാക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ട്. ഞാനത് അംഗീകരിക്കുന്നു'- എന്നാണ് സ്വാസികയുടെ പ്രതികരണം. പിന്നാലെ സ്വാസികയെ പിന്തുണച്ചും ആരാധകരെത്തി. സ്വാസിക നന്നായി സംസാരിച്ചു, നെഗറ്റീവുകള്‍ കാര്യമാക്കണ്ട, ഭാഷ പ്രധാനമായും ആശയവിനിമയത്തിനാണ് ഉപയോഗിക്കുന്നതെന്നും അതിനപ്പുറമുളളതൊന്നും പ്രധാനമല്ലെന്നും ചിലര്‍ പറയുന്നു.

അതേസമയം വലിയ ആശങ്കയില്ലായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്തു നിന്നും വന്നയാളെന്ന നിലയില്‍ ചെറിയ ഭയം ഉണ്ടായിരുന്നുവെന്നാണ് സ്വാസിക വീഡിയോയില്‍ പറയുന്നത്. ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പേടി തോന്നാന്‍ കാരണം. എന്നാല്‍ ട്രാവല്‍ ഏജന്‍സിയുടെ ഭാഗത്തു നിന്നും വേണ്ട സഹായവും പിന്തുണയും ലഭിച്ചുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.

Ads by Google
Friday 06 Mar 2026 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google