Saturday, March 14, 2026 Last Updated 32 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 11.12 AM

നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും കാണാന്‍ കഴിഞ്ഞത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു; വിജയ്ക്കും രശ്മികയ്ക്കും സ്‌നേഹ സന്ദേശവുമായി നീന ഗുപ്ത

neena-gupta
photo-www.instagram.com/neena_gupta/

സിനിമാ രാഷ്ട്രീയ മേഖലിയിലെ പ്രമുഖര്‍ക്കായി വിവാഹവിരുന്ന് സംഘടിപ്പിച്ച് നവദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ബുധനാഴ്ച ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ ഹോട്ടലില്‍ വെച്ചാണ് വിവാഹസത്ക്കാരം നടന്നത്. ബോളിവുഡ്, തെലുങ്ക്, കന്നഡ, തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നുളള താരങ്ങളും രാഷ്ട്രീയ നേതാക്കളും റിസപ്ഷനില്‍ പങ്കെടുത്തു.

നടി നീന ഗുപ്തയും ഭര്‍ത്താവും വിവാഹവിരുന്നില്‍ പങ്കെടുത്തിരുന്നു. നവദമ്പതികള്‍ക്കായി ഒരു കുറിപ്പും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹസത്ക്കാരത്തില്‍ നിന്ന് വിജയ്ക്കും രശ്മികയ്ക്കുമൊപ്പമുളള ചിത്രവും നീന പങ്കിട്ടു.

‘നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും കാണാന്‍ കഴിഞ്ഞത് വളരെ ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. വളരെ ഊഷ്മളവും, വളരെ ആദരപൂര്‍വ്വവും വളരെ മനോഹരവുമാണ്. ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ, നിങ്ങളെ സ്‌നേഹിക്കുന്നു. നീനയും വിവേകും’ എന്നാണ് താരം കുറിച്ചത്.

ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ഉദയ്പൂരിലുളള പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിജയ് യുടെയും രശ്മികയുടെയും വിവാഹം. രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹശേഷം ആരാധകര്‍ക്കായും മാധ്യമങ്ങള്‍ക്കായും ഇരുവരും പ്രത്യേക വരുന്നും സംഘടിപ്പിച്ചിരുന്നു.

Ads by Google
Friday 06 Mar 2026 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google