Sunday, March 15, 2026 Last Updated 45 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 09.51 AM

കഠിനധ്വാനത്തിലൂടെ നേടിയെടുത്ത കരിയറാണ്, ആ കരിയറില്‍ വെള്ളം ചേര്‍ക്കേണ്ടതായി വന്നതാണ് ഞാന്‍ ചെയ്ത തെറ്റുകളില്‍ ഏറ്റവും വലുത്; ഭൂമി പെഡ്‌നേക്കര്‍

bhumi-pednekar-

ദം ലകാ കേ ഹൈഷ, സാണ്ഡ് കി ആംഗ്, സൊഞ്ചരിയ, ബദായി ദോ, തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് ഭൂമി പെഡ്‌നേക്കര്‍. ഇപ്പോഴിതാ താരം തന്റെ കരിയറില്‍ സംഭവിച്ച ചില അബദ്ധങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. താന്‍ കരിയറിലെടുത്ത ചില തീരുമാനങ്ങള്‍ തെറ്റിപ്പോയന്നാണ് താരം വെളിപ്പെടുത്തുന്നത്.

'ഞാന്‍ കഠിനധ്വാനത്തിലൂടെ നേടിയെടുത്ത കരിയറാണ്. ആ കരിയറില്‍ വെള്ളം ചേര്‍ക്കേണ്ടതായിട്ടു വന്നതാണ് ഞാന്‍ ചെയ്ത തെറ്റുകളില്‍ ഏറ്റവും വലുത്. 200 കോടിയൊക്കെ ഓഫര്‍ വരുമ്പോള്‍ ചിലപ്പോളൊക്കെ നമ്മള്‍ മോഹിക്കും. പക്ഷെ സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യില്ല എന്ന് ഞാന്‍ ഉറപ്പിച്ചതാണ്'-ഭൂമി പെഡ്‌നേക്കര്‍.

പക്ഷെ ഇപ്പോഴും എനിക്ക് ചെയ്യാന്‍ കുറച്ചേയുള്ളു, അതില്‍ എനിക്ക് വിഷമം ഉണ്ട്. പ്രേക്ഷകര്‍ എന്നില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പക്ഷെ തനിക്ക് തെറ്റുപറ്റിയ സിനിമകള്‍ ഏതെന്ന് ഭൂമി വ്യക്തമാക്കിയില്ല.

അതേസമയം, ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് പരാജയങ്ങളിലൊന്നായിരുന്നു അര്‍ജുന്‍ കപുറും ഭൂമി പഡ്നേക്കറും പ്രധാന വേഷത്തിലെത്തിയ 'ദ ലേഡി കില്ലര്‍' എന്ന ബോളിവുഡ് ചിത്രം. ഏകദേശം 45 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചിത്രത്തിന് ആകെ ലഭിച്ചത് ഒരു ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ്. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയൊട്ടാകെ വിറ്റതാകട്ടെ വെറും 293 ടിക്കറ്റുകള്‍ മാത്രവും. ഈ സിനിമ തന്റെ കരിയറിനെ വളരെ മോശമാക്കിയെന്നും ഭൂമി പറഞ്ഞിരുന്നു.

Ads by Google
Friday 06 Mar 2026 09.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google