Saturday, March 14, 2026 Last Updated 8 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 09.43 AM

' ഇന്നത്തെ സിനിമകള്‍ക്ക് അതിരുകളില്ല, നല്ല സിനിമയാണെങ്കില്‍ ഭാഷ ഒരു തടസമേയല്ല' ; മാളവിക മോഹനന്‍

and, failure

ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍വരമ്പുകള്‍ ഇപ്പോഴത്തെ സിനിമാ നിര്‍മാണത്തില്‍ ഇല്ലെന്ന് നടി മാളവിക മോഹനന്‍. എല്ലാ ഇന്‍ഡസ്ട്രിയിലെയും മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും മാളവിക ഒരഭിമുഖത്തില്‍ പറഞ്ഞു.

"ഇന്നത്തെ സിനിമകൾക്ക് ശരിക്കും അതിരുകളില്ല. നിങ്ങളൊരു നല്ല പ്രൊജക്ടിന്റെ ഭാ​ഗമാണെങ്കിൽ അത് എല്ലായിടത്തേക്കും എത്തും. ഭാഷ ഇതിനൊന്നും ഒരു തടസമേയല്ല. എല്ലാ ഇൻഡസ്ട്രിയിലെയും പ്ര​ഗത്ഭരായ ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാ​ഗ്യമായി കരുതുന്നു.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള മികച്ച ഫിലിംമേക്കേഴ്സിനൊപ്പവും അഭിനേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയുന്ന ഒരിടത്തിലാണ് ഞാനിപ്പോൾ".-മാളവിക പറഞ്ഞു. അതേസമയം, വിജയവും തിരിച്ചടികളും ഈ യാത്രയുടെ അനിവാര്യമായ ഭാഗമാണെന്നും നടി കൂട്ടിച്ചേർത്തു.

"എല്ലാ സിനിമയും തിയറ്ററുകളിൽ നന്നായി ഓടണമെന്ന് നമുക്ക് ആ​ഗ്രഹമുണ്ടാകും. എന്നാൽ ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. അത് ഇതിന്റെ ഭാ​ഗമാണ്. ഒരു അഭിനേതാവായി വളരുകയും ആവേശകരമായ പ്രൊജക്ടുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നിടത്തോളം കാലം അതാണ് പ്രധാനം".- മാളവിക കൂട്ടിച്ചേർത്തു.

"എല്ലാവരും വളരെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഒരു കലാരൂപമാണ് സിനിമ. അവിടെ നിശ്ചിത നിയമങ്ങളൊന്നുമില്ല. സെറ്റിൽ എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന് എല്ലാ കാര്യങ്ങളും നിരീക്ഷിക്കുക എന്നതാണ്. ഇപ്പോൾ കാട്ടിൽ പോയി ഒരു ഫോട്ടോ എടുക്കുമ്പോഴും ആ നിമിഷം നമ്മൾ കാണുകയും പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യും. അതേ സമീപനം തന്നെയാണ് എനിക്ക് സിനിമയോടും".- മാളവിക വ്യക്തമാക്കി.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ' പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും മാളവിക അഭിനയിച്ചു. പ്രഭാസിനൊപ്പം ' ദ രാജാ സാബ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മാളവിക തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ്.

Ads by Google
Friday 06 Mar 2026 09.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google