Sunday, March 15, 2026 Last Updated 55 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 08.32 AM

അങ്കമാലിയില്‍ ജസ്ലിയ വാഹനമിടിച്ച് മരിച്ച സംഭവം ; പ്രതിയുടെ പിതാവ് മാത്യു ജോര്‍ജ്ജനെ അറസ്റ്റ് ചെയ്തു

uploads/news/2026/03/828708/jeslia.jpg

കോട്ടയം: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരണമടഞ്ഞ സംഭവത്തില്‍ പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയും കായികതാരവുമായ ജസ്ലീന്‍ വാഹനമിടിച്ച് മരണമടഞ്ഞ സംഭവത്തില്‍ പ്രതി സിറിയക്ക് ജോര്‍ജ്ജിന്റെ പിതാവ് ജോര്‍ജ്ജ് മാത്യുവാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രത്യേക അന്വേഷണസംഘമാണ് ജോര്‍ജ്ജ്മാത്യുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. അപകടസമയത്ത് സിറിയക്ക് ഓടിച്ച വാഹനം ജോര്‍ജ്ജ് മാത്യുവിന്റേതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം പ്രതി സിറിയക് ജോര്‍ജ്ജ് കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും.

സംഭവത്തില്‍ ഇത്രദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസും കുറ്റവാളിയും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന ജസ്ലിയയുടെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. പ്രതിയെ പോലീസ് തന്നെയാണ് സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണസംഘവും പറയുന്നു. അപകടം നടന്ന സമയത്ത് തന്നെ സിസിടിവി പരിശോധന നടത്തി പ്രതിയെ കണ്ടെത്തിയെന്നും അയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നുമാണ് പോലീസിന്റെ ന്യായീകരണം.

അതേസമയം സ്‌റ്റേഷനില്‍ ഹാജരാകാമെന്ന് പ്രതി ആദ്യം പറഞ്ഞത് പോലീസ് വിശ്വസിച്ചെന്നും പ്രതിയെ അന്ന് അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ആരോപണം. പിന്നീട് പറഞ്ഞസമയത്ത് പ്രതി ഹാജരായില്ലെന്ന് മാത്രമല്ല ഒളിവില്‍ പോകുകയും ചെയ്തു. ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജോര്‍ജ്ജ് മാത്യുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Friday 06 Mar 2026 08.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google