Sunday, March 15, 2026 Last Updated 56 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 07.27 AM

ഗള്‍ഫ്‌മേഖലയില്‍ ഇറാന്റെ പോര് തുടരുന്നു ; ബഹ്‌റിനില്‍ ജനവാസമേഖലയില്‍ മിസൈല്‍ ആക്രമണം

uploads/news/2026/03/828705/bomb.jpg

ടെഹ്‌റാന്‍: മദ്ധ്യേഷ്യയില്‍ പോരാട്ടം തുടരുമ്പോള്‍ ഇറാന്‍ ബഹ്‌റിനില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ മനാമയിലെ ഒരു ഹോട്ടലും രണ്ട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഇറാന്‍ ആക്രമിച്ചതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയിലും കുവൈറ്റിലും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ബഹ്‌റിനിലും ആക്രമണം നടത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ ആക്രമണത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്, പക്ഷേ ജീവഹാനി സംഭവിച്ചിട്ടില്ല എന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം എക്‌സിലെ ഒരു പോസ്റ്റില്‍ പറയുന്നു. ബഹ്റൈനിലെ യുഎസ് നാവികസേനാ താവളമാണ് ഇറാനിയന്‍ മിസൈലുകള്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം. സൗദിയിലെ അമേരിക്കന്‍ സൈനികതാവളത്തിനെതിരേയും ആക്രമണം നടന്നെങ്കിലും അത് പ്രതിരോധിക്കാനായി.

കുവൈറ്റിലും ഇറാന്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വലിയ സ്‌ഫോടനം കുവൈറ്റില്‍ ഉണ്ടായതായിട്ടാണ് റിപ്പോര്‍്ട്ട്. കുവൈറ്റിലെ എംബസി ഒഴിപ്പിക്കാന്‍ യുഎസ് ഉത്തരവിട്ടിരിക്കുകയാണ്. വ്യാഴാഴ്ച മുതല്‍ വെള്ളി വരെ രാത്രി മുഴുവന്‍ ഒഴിപ്പിക്കല്‍ നടക്കും, വിവരങ്ങള്‍ നശിപ്പിക്കാനും ക്ലാസിഫൈഡ് സെര്‍വറുകള്‍ തുടച്ചുമാറ്റാനും എംബസി ജീവനക്കാര്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്.

രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് തുളച്ചുകയറിയ മിസൈല്‍ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ചെറുത്തതായി കുവൈറ്റ് സൈന്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ ഉത്തരവ്. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് സൈനിക വക്താവ് എക്സിലെ ഒരു പ്രസ്താവനയില്‍ എഴുതി.

ഇറാനെ തകര്‍ക്കുമെന്നും അവരുടെ ആയുധശേഖരത്തില്‍ ഒരു നല്ല ഭാഗവും തീര്‍ന്നതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. അതേസമയം ആകാശയുദ്ധത്തില്‍ നിന്നും അമേരിക്ക കരയുദ്ധത്തിലേക്ക് എത്തട്ടെ എന്നാണ് ഇറാന്റെ വെല്ലുവിളി. അതിനിടയില്‍ ട്രംപിന്റെ ഉദ്യോഗസ്ഥര്‍ യുഎസ് പ്രതിരോധ എക്‌സിക്യൂട്ടീവുകളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു

വൈറ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ ലോക്ക്ഹീഡ് മാര്‍ട്ടിനും റേതിയോണിന്റെ മാതൃ കമ്പനിയായ ആര്‍ടിഎക്‌സും ഉള്‍പ്പെടെയുള്ള കമ്പനികള്‍ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനെതിരായ ആക്രമണങ്ങള്‍ക്കും മറ്റ് നിരവധി സൈനിക ശ്രമങ്ങള്‍ക്കും ശേഷം പെന്റഗണ്‍ സപ്ലൈസ് നിറയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആയുധ ഉല്‍പ്പാദനം ത്വരിതപ്പെടുത്തുന്നത് ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടയില്‍ യുഎസിന് ധാരാളം യുദ്ധോപകരണങ്ങളുണ്ടെന്നും ഇറാനെതിരായ പ്രചാരണം ആവശ്യമുള്ളിടത്തോളം കാലം നിലനിര്‍ത്താന്‍ കഴിയുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Friday 06 Mar 2026 07.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google