Sunday, March 15, 2026 Last Updated 53 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
ജി. അരുണ്‍
ജി. അരുണ്‍
Thursday 05 Mar 2026 11.45 PM

അപ്രതീക്ഷിതമല്ല രാജി; സി.വി. ആനന്ദബോസ്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാകും, കോട്ടയത്തോ എ ക്ലാസ്‌ മണ്ഡലങ്ങളിലോ മത്സരത്തിന്‌

ബി.ജെ.പി. ദേശീയ നേതൃത്വ നിര്‍ദേശപ്രകാരണമാണ്‌ രാജി. ഉടന്‍ കേരളത്തിലെത്തി പ്രചരണത്തില്‍ സജീവമാകാനാണ്‌ നിര്‍ദേശം. ബി.ജെ.പി. സംസ്‌ഥാന ഘടകം ഇക്കാര്യം ദേശീയ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു.
uploads/news/2026/03/828659/C.V.-Anandabose-2.jpg

തിരുവനന്തപുരം: ബംഗാള്‍ ഗവര്‍ണര്‍ സ്‌ഥാനത്തുനിന്ന്‌ ഇന്നലെ രാജിവച്ച സി.വി. ആനന്ദ ബോസ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി ആകും.കോട്ടയത്തോ ജില്ലയിലെ മറ്റ്‌ ഇടങ്ങളിലോ ആകും അദ്ദേഹം മത്സരിക്കുക. ബി.ജെ.പിയുടെ എ ക്ലാസ്‌ മണ്ഡങ്ങളിലൊന്നില്‍ അദ്ദേഹം മത്സരത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പായി.

ഗവര്‍ണര്‍ സ്‌ഥാനത്തുനിന്ന്‌ അപ്രതീക്ഷിതമല്ല അദ്ദേഹത്തിന്റെ രാജി. ബി.ജെ.പി. ദേശീയ നേതൃത്വ നിര്‍ദേശപ്രകാരണമാണ്‌ രാജി. ഉടന്‍ കേരളത്തിലെത്തി പ്രചരണത്തില്‍ സജീവമാകാനാണ്‌ നിര്‍ദേശം. ബി.ജെ.പി. സംസ്‌ഥാന ഘടകം ഇക്കാര്യം ദേശീയ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു.

ക്രൈസ്‌തവ മത നേതൃതങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനായതുകൊണ്ടാണ്‌ മത്സരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. അമിത്‌ ഷായുമായി അടുത്ത ബന്ധമുള്ള അദ്ദേഹം പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധത്തിലുമാണ്‌.
കോട്ടയം മാന്നാനം സ്വദേശിയായ സി.വി. ആനന്ദ ബോസ്‌ മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്ന ശേഷമാണ്‌ ഇന്നലെ രാജിവച്ചത്‌.
മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ്‌ ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്‌. 1951ന്‌ ജനുവരി രണ്ടിനു കോട്ടയം മാന്നാനത്ത്‌ ജനിച്ച അദ്ദേഹം 1977ല്‍ ഐ.എ.എസ്‌. നേടി.

കേരളത്തില്‍ കലക്‌ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചീഫ്‌ സെക്രട്ടറി റാങ്കില്‍ വിരമിച്ചു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ്‌ ബി.ജെ.പിയില്‍ ചേരുന്നത്‌. പാലക്കാട്‌ കോട്ട മൈതാനത്ത്‌ നടന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ അന്ന്‌ പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന അമിത്‌ ഷായില്‍നിന്നാണ്‌ അംഗത്വം സ്വീകരിച്ചത്‌.

ജി. അരുണ്‍

Ads by Google
ജി. അരുണ്‍
ജി. അരുണ്‍
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google