Tuesday, March 17, 2026 Last Updated 20 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 03.17 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; 12 വയസ്സുകാരിക്ക് ദാരുണാന്ത്യം

in

മലപ്പുറം: വേങ്ങരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയന്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (12) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. അല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാന്‍ ആണ് കുട്ടിയെ ഇടിച്ചത്. ഓട്ടോയില്‍ നിന്നും ഇറങ്ങി റോഡിന് മറുവശത്തേക്ക് നടക്കുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ വാന്‍ റിസ്വാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് 3.30ന് വലിയോറ മുതലമാടുവെച്ചാണ് അപകടമുണ്ടായത്. വലിയോറ ഈസ്റ്റ് എ. എം. യു. പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റിസ്വാന്‍. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവ്: മോയന്‍ ഇസ്മായില്‍. മാതാവ്: നൂറ. സഹോദരന്‍: റയാന്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Ads by Google
Thursday 05 Mar 2026 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google