Saturday, March 14, 2026 Last Updated 14 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 01.20 PM

' സഹപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട ഭരണാധികാരി, ഇതാകണം മേയര്‍' ; ആറ്റുകാല്‍ പൊങ്കാല നടത്തിപ്പില്‍ വി.വി രാജേഷിനെ പ്രശംസിച്ച് മല്ലിക സുകുമാരന്‍

mayor, on

ആറ്റുകാല്‍ പൊങ്കാല നടത്തിപ്പില്‍ മേയര്‍ വി.വി. രാജേഷിനെ പ്രശംസിച്ച് നടി മല്ലിക സുകുമാരന്‍. സഹപ്രവര്‍ത്തകര്‍ മാതൃകയാകേണ്ട ഭാരണാധികാരിയാണ് രാജേഷെന്നും സാധാരണക്കാരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് ഇതുപോലെയുളള സല്‍പ്രവര്‍ത്തികളാണെന്ന് മല്ലിക സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതില്‍ അടക്കം വലിയ രീതിയിലുളള വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മല്ലിക സുകുമാരന്റെ മേയറെ പ്രശംസിച്ചുകൊണ്ടുളള പോസ്റ്റ് വരുന്നത്.

'ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല..,മറിച്ച് സാധാരണക്കാരുടെ മനസ്സിൽ മങ്ങാതെ,മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്.... സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി....ഞാൻ വളരെ മുൻപേ പറഞ്ഞതാണ്..ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ രാജേഷ്, എല്ലാ ഭാവുകങ്ങളും." മല്ലിക സുകുമാരൻ കുറിച്ചു. 'ഇതാകണം മേയർ, പൊങ്കാല ദിവസം ഭക്തർക്കിടയിൽ എത്തിയ മേയർ രാജേഷും ടീമും ഭംഗിയായി പൊങ്കാല നടത്തി, ടാങ്കറിൽ വെള്ളം എത്തിച്ചു, എല്ലാം കഴിഞ്ഞു റോഡ് ക്ലീൻ ആക്കി, കൃത്രിമ മഴ പെയ്യിച്ചു റോഡ് കഴുകി എല്ലാം പൂർത്തിയാക്കി വീട്ടിൽപോയപ്പോൾ പിറ്റേദിവസം വെളുപ്പിനെ 2 .10' എന്ന തലക്കെട്ടോട് കൂടിയ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

Ads by Google
Thursday 05 Mar 2026 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google