കുടുംബത്തോടൊപ്പം ഹോളി ആഘോഷിച്ച് നടി പ്രീതി സിന്റ. ആഘോഷങ്ങളുടെ ചിത്രങ്ങളും ഒപ്പം ഒരു കുറിപ്പും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കേറിയതും സമ്മര്‍ദ്ദകരവുമായ ഒരു യാത്രയ്ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയതില്‍ ആശ്വാസമുണ്ടെന്നും താരം കുറിപ്പില്‍ പറയുന്നു. കൂടാതെ സംഘര്‍ഷമേഖലയില്‍ കുടുങ്ങിപ്പോയവര്‍ക്കും ദുരതമനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു വെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘വളരെ സമ്മര്‍ദ്ദകരമായ ഒരു യാത്രയ്ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയതില്‍ വളരെ നന്ദിയുണ്ട്. സുരക്ഷിതരായിരിക്കാനും ഹോളി ആഘോഷിക്കാന്‍ കഴിയുന്നതിലും നന്ദിയുണ്ട്. ലോകമെമ്പാടുമുളള ആളുകള്‍ക്ക് രണ്ടാഴ്ചത്തെ ബുദ്ധിമുട്ടായിരുന്നു. എന്റെ ഹൃദയവും പ്രാര്‍ഥനകളും കഷ്ടപ്പെടുന്ന കടുംബങ്ങളില്‍ നിന്ന് അകന്ന് , സുരക്ഷ, ഭക്ഷണം, സ്‌നേഹം,ഊഷ്മളത എന്നിവ ആവശ്യമുളള എല്ലാ ആളുകള്‍ക്കും വേണ്ടിയാണ്. നിങ്ങളെയെല്ലൊം പരിപാലിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എല്ലാ സഹ ഇന്ത്യക്കാര്‍ക്കും ഹോളി ആഘോഷിക്കുന്ന മറ്റുളളവര്‍ക്കും ഹോളി ആശംസകള്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്‌നേഹവും വെളിച്ചവും നേരുന്നു ’എന്നാണ് പ്രിതി സിന്റ കുറിച്ചത്. ഭര്‍ത്താവ് ജീന്‍ ഗുഡ്ഇനഫ്, അമ്മ നില്‍പ്രഭ സിന്റ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പമുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.