Saturday, March 14, 2026 Last Updated 22 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 12.33 PM

' സ്റ്റാലിന് എന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കാം, പക്ഷേ ഓരോ വീട്ടിലെയും വിജയ്മാരെ നിശബ്ദരാക്കാന്‍ കഴിയില്ല'

slams, dmk

നടനും ടിവികെ നേതാവുമായ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് ' ജനനായകന്‍'. ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍. സിനിമയുടെ റിലീസ് തടയാന്‍ ശ്രമിച്ചാലും തന്റെ ശബ്ദം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച വിജയ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തഞ്ചാവൂരില്‍ നടന്ന രാഷ്ട്രീയ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2026 ജനുവരി 9-ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ റിലീസ് തടസ്സപ്പെട്ട സമയത്ത് പിന്തുണയുമായി വന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് വിജയ് നന്ദി രേഖപ്പെടുത്തി.

' ഞാന്‍ പറയുന്നത് കേള്‍ക്കൂ, അടുത്ത സര്‍ക്കാര്‍ ഒരു ടി.വി.കെ. സര്‍ക്കാരായിരിക്കും. ' ജനനായകന്‍' സിനിമയുടെ റിലീസ് സമയത്ത് പലരും പിന്തുണച്ച് ശബ്ദമുയര്‍ത്തി. നമ്മുടെ മുഖ്യമന്ത്രി പോലും പിന്തുണച്ചിരുന്നു. അതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. മുഖ്യമന്ത്രിക്ക് എന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കാം. പക്ഷേ ഓരോ വീട്ടിലെയും വിജയ്മാരെ നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അവര്‍ ഇതിനകം അവരുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്''. വിജയ് കൂട്ടിച്ചേര്‍ത്തു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനില്‍ പ്രകാശ് രാജ്, മമിത ബൈജു, പൂജ ഹെഗ്‌ഡെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Ads by Google
Thursday 05 Mar 2026 12.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google