Saturday, March 14, 2026 Last Updated 21 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.36 AM

ധാരാളം വിമാനങ്ങള്‍ തലയ്ക്ക് മുകളിലുടെ പറക്കുന്നു, വലിയ ശബ്ദങ്ങള്‍, വീടും വാതിലുകളും കുലുങ്ങി, പക്ഷേ സുരക്ഷിതയാണെന്നാണ് തോന്നിയത്; ലാറ ദത്ത

lara-dutta
photo-www.instagram.com/larabhupathi

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ ദുബായയില്‍ കുടുങ്ങിയ അനുഭവം പങ്കിട്ട് ബോളിവുഡ് നടി ലാറ ദത്ത. യുദ്ധസമാനമായ സാഹചര്യം കാരണം താന്‍ ഏറെ മാനസിക സമ്മര്‍ദത്തിലാണെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ദുബായില്‍ താമസിക്കുന്ന മറ്റുരാജ്യങ്ങളില്‍ നിന്നുളളവരെ സഹായിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും യുഎഇ സര്‍ക്കാര്‍ സ്വീകരിക്കുന്ന ശ്രമങ്ങള്‍ക്ക് ലാറ ദത്ത നന്ദി പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവിശ്വസനീയമാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയിലും ദുബായിലുമായാണ് ലാറ ദത്ത ജീവിക്കുന്നത്. ഭര്‍ത്താവും മുന്‍ ടെന്നീസ് താരവുമായ മഹേഷ് ഭൂപതി ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരിടത്താണ്. ഒരു ബ്രാന്‍ഡ് സംബന്ധമായ ആവശ്യത്തിനായി ദുബായിലെത്തിയപ്പോഴാണ് സംഘര്‍ഷസാഹചര്യം ആരംഭിച്ചതെന്ന് ലാറ ദത്ത വീഡിയോയില്‍ പറഞ്ഞു. ദുബായില്‍ താന്‍ ഒരുപാട് സമയം ചിലവഴിച്ചു. ഈ മാസം 28 ന് ദുബായിലെ സ്റ്റുഡിയോയില്‍ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കെയാണ് സ്‌ഫോടനശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. പുറത്ത് മിസൈലുകള്‍ കണ്ടു. കുറച്ചുദിവസമായി സമ്മര്‍ദത്തിലായിരുന്നു. കാരണം മകള്‍ സൈറ മാത്രമാണ് കൂടെയുളളത്. ഭര്‍ത്താവ് മഹേഷ് ജോലി സംബന്ധമായി പുറത്താണെന്നും ലാറ പറഞ്ഞു.

ധാരാളം വിമാനങ്ങള്‍ തലയ്ക്ക് മുകളിലുടെ പറക്കുന്നു, ധാരാളം വലിയ ശബ്ദങ്ങള്‍, ഞങ്ങള്‍ സുരക്ഷിതമായ ഒരു വില്ലയിലാണ് താമസിക്കുന്നത്. ജനലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. വീടും വാതിലുകളും കുലുങ്ങുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. പക്ഷേ സുരക്ഷിതയാണെന്നാണ് തോന്നിയത് .

യുഎഇ സര്‍ക്കാര്‍ അവിശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഓരോ വ്യക്തിയും ശരിക്കും ശ്രദ്ധിക്കപ്പെടുന്നു എന്ന് തോന്നി. ഞങ്ങള്‍ക്ക് വിലയുണ്ടെന്ന് തോന്നി, സംരക്ഷിക്കപ്പെടുന്നതായി തോന്നി. ഞങ്ങളെ സംരക്ഷിക്കാനും സുരക്ഷിതരായിരിക്കാനും സര്‍ക്കാര്‍ അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.

എന്റെ പൂന്തോട്ടക്കാരന്‍ എല്ലാ ദിവസവും വന്ന് പുല്‍ത്തകിടി വെട്ടുകയും ചെടികള്‍ നനക്കുകയും ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഡെലിവറി റൈഡര്‍മാരും ജോലി ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഫ്‌ളൈറ്റുകള്‍ നോക്കുകയാണ്, അധികമില്ല, പക്ഷേ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും പോലെ ചിലതുണ്ട്. മുംബൈയിലേക്ക് മടങ്ങാനുളള ഫ്‌ളൈറ്റുകളാണ് ഞങ്ങള്‍ നോക്കുന്നത്. കുട്ടികള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പരിഭ്രാന്തരാണെന്ന് ഞാന്‍ കരുതുന്നു. മുതിര്‍ന്നവരും അങ്ങനെതന്നെ. ഏതെങ്കിലും രീതിയില്‍ പുറത്തുപോകാന്‍ ശ്രമിക്കുകയാണ്. ലാറ ദത്ത പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ താന്‍ ഇന്ത്യയിലായിരുന്നെന്ന് ലാറ ദത്ത ഓര്‍മിച്ചു. അന്ന് ഇന്ത്യ സ്വന്തം രാജ്യക്കാരെ സംരക്ഷിച്ചതുപോലെയാണ് ഇന്ന് യുഎഇ ഇപ്പോള്‍ ചെയ്യുന്നതെന്നും അവര്‍ അഭിമാനിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

Ads by Google
Thursday 05 Mar 2026 11.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google