Saturday, March 14, 2026 Last Updated 16 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.11 AM

യുഎസ്- ഇറാന്‍ യുദ്ധം; ദുബായില്‍ കുടുങ്ങിപ്പോയ യാത്രകാര്‍ക്ക് സൗജന്യ താമസമൊരുക്കി നടന്‍ സോനു സൂദ്

free, to

യുഎസ്- ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ദുബായില്‍ കുടുങ്ങിപ്പോയ യാത്രകാര്‍ക്ക് സൗജന്യ താമസമൊരുക്കി നടന്‍ സോനു സൂദ്. ദുബായില്‍ വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം വലയുന്നവര്‍ക്കായി തന്റെ ടീം സൗജന്യ താമസസൗകര്യം ഒരുക്കുന്നുണ്ടെന്ന് സോനു സൂദ് എക്‌സിലൂടെ അറിയിച്ചു.

' യുദ്ധം കാരണം നിരവധി യാത്രക്കാരാണ് ദുബായില്‍ കുടുങ്ങിക്കിടക്കുന്നത്. നിങ്ങള്‍ക്ക് താമസിക്കാന്‍ ഒരിടമില്ലെങ്കില്‍ ഞങ്ങള്‍ സൗജന്യമായി സുരക്ഷിതമായ താമസസൗകര്യം ഒരുക്കാം. രാജ്യത്തിന്റെ അതിര്‍വരമ്പുകളോ നിബന്ധനകളോ ഇതിനില്ല. മാനവികത മാത്രമാണ് ലക്ഷ്യം' , സോനു പറഞ്ഞു. സഹായം ആവശ്യമുളളവര്‍ സോനു സൂദിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ഡയറക്ട് മെസേജ് അയക്കണമെന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറയുന്ന താരമാണ് സോനു സൂദ്. കോവിഡ് കാലത്തും പഞ്ചാബ് പ്രളയസമയത്തും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Ads by Google
Thursday 05 Mar 2026 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google