Sunday, March 15, 2026 Last Updated 35 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.06 AM

' വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്, ചിലരുടെ വിവാഹ ജീവിതം കാണുമ്പോള്‍ ഒരിക്കലും കല്യാണം കഴിക്കാന്‍ തോന്നുന്നില്ല' ; ലിയോണ ലിഷോയ്

about, her

ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി മികച്ച അഭിനയശൈലിയിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് ലിയോണ ലിഷോയ്. ലിയോണ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളിലെങ്കിലും നോക്കാന്‍ ആളുണ്ടാകണമെന്നാണ് താരം പറയുന്നത്. സിനിമ ഇല്ലെങ്കിലും അടിപൊളിയായി ജീവിക്കണമെന്നും, മരിക്കുന്നത് വരെ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ലിയോണ പറഞ്ഞു.

"സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരും നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമാണ്. പക്ഷേ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം.

വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിങ് മാത്രമേ നിലനിൽക്കൂ." ലിയോണ പറഞ്ഞു.

"വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും. പക്ഷേ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാ​ഹം ചെയ്യരുതായിരുന്നെന്ന് തോന്നും.

ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷേ വളരെ ക്ലോസ് ആയ ആളുകൾ വിവാ​​ഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ലെന്നും." ലിയോണ കൂട്ടിച്ചേർത്തു.

Ads by Google
Thursday 05 Mar 2026 10.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google