Sunday, March 15, 2026 Last Updated 7 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 08.44 AM

തുറമുഖങ്ങള്‍ ഒരു തമ്പുരാനും വിട്ടുകൊടുത്തിട്ടില്ല ; അമേരിക്കയുടെ അവകാശവാദങ്ങള്‍ തള്ളി ഇന്ത്യ

uploads/news/2026/03/828535/us-aircraft.jpg

ന്യൂഡല്‍ഹി: ഇറാനെ ആക്രമിക്കാന്‍ യുഎസ് തങ്ങളുടെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യ. അമേരിക്കയുടെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് രംഗത്ത് വന്നിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ യുഎസ് ആര്‍മി കേണല്‍ ഡഗ്ലസ് മക്‌ഗ്രെഗര്‍ ആണ് ഈ അവകാശവാദം ഉന്നയിച്ചത്.

ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു പ്രസ്താവന്. തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം വരികയും ചെയ്തു. അവകാശവാദങ്ങള്‍ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്റ്റ് ചെക്ക് അക്കൗണ്ട് പറഞ്ഞു. 'ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അഭിപ്രായങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായും ബുധനാഴ്ച എക്‌സില്‍ നടത്തിയ പോസ്റ്റിലൂടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വ്യാഴാഴ്ച യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നെങ്കിലും സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നതായി സൂചനകളൊന്നുമില്ല. ഇറാനില്‍ ആയിരത്തിലധികം പേരും ഇസ്രായേലില്‍ ഒരു ഡസനോളം പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞത് ആറ് യുഎസ് സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍ ആസന്നമായ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ അവര്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു.

Ads by Google
Thursday 05 Mar 2026 08.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google