Sunday, March 15, 2026 Last Updated 35 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 12.19 PM

കമ്യൂണിസ്റ്റ് ആകാന്‍ ഒരു മെമ്പര്‍ഷിപ്പിന്റെയും ആവശ്യമില്ല ; സിപിഐഎം പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി.സുധാകരന്‍

uploads/news/2026/03/828415/g-sudhakaran.jpg

ആലപ്പുഴ: സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെ സിപിഐഎം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ആറു പതിറ്റാണ്ടിന് ശേഷമാണ് ജി സുധാകരന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഇല്ലാതെയിരിക്കുന്നത്. 63 വര്‍ഷമായി സിപിഐഎം ജില്ലാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി സുധാകരന്‍.

സുധാകരന്‍ ഒഴികെയുള്ള 18 അംഗങ്ങളില്‍ 17 പേരും ജില്ലാകമ്മറ്റിക്ക് അംഗത്വ ഫോം പൂരിപ്പിച്ച് നല്‍കി. പിന്നാലെ ആവശ്യവുമായി ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ വന്നെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാന്‍ അംഗത്വം ആവശ്യമില്ല എന്നായിരുന്നു മറുപടി. ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചാണ് സുധാകരന്‍ അംഗമായിരുന്നത്. നേരത്തേ തന്നെ നിയമസഭയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജില്ലാ നേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ സുധാകരന്റെ പേരുണ്ടായിരുന്നില്ല.

ആലപ്പുഴയിലെ സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം അവസരം കൊടുത്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥിസാധ്യത പട്ടിക സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം നല്‍കിയത്. കായംകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നിലേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചിരിക്കുന്നത്. കായംകുളത്ത് പ്രതിഭയ്ക്ക് പുറമെ ആര്‍ നാസര്‍, കെ എച്ച് ബാബുജാന്‍ എന്നിവരെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി ചോദിച്ചപ്പോള്‍ എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണവും സുധാകരന്റെ അതൃപ്തിക്ക് കാരണമായെന്നാണ് സൂചന.

Ads by Google
Wednesday 04 Mar 2026 12.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google