Saturday, March 14, 2026 Last Updated 21 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 08.58 AM

‘ശർക്കര പൊങ്കൽ എവിടെയുണ്ടെങ്കിലും നിങ്ങൾക്ക് എന്നെ എപ്പോഴും കാണാൻ കഴിയും'; ആറ്റുകാല്‍ പൊങ്കല സമര്‍പ്പിച്ച് റിയ ഷിബു

riya-shibu
photo-www.instagram.com/riyashibu_/

ആറ്റുകാല്‍ പൊങ്കല നിവേദ്യം ദേവിക്ക് സമര്‍പ്പിച്ച് നടി റിയ ഷിബു. റിയ തന്നെയാണ് പൊങ്കലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.‘ശര്‍ക്കര പൊങ്കല്‍ എവിടെയുണ്ടെങ്കിലും നിങ്ങള്‍ക്ക് എന്നെ എപ്പോഴും കാണാന്‍ കഴിയും ’എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഡെലൂലുവിനെ ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

സര്‍വ്വം മായ എന്ന ചിത്രത്തിലൂടെ ഡെലൂലുവായി എത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് റിയ ഷിബു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് റിലീസ് ആയെത്തിയ ചിത്രം 150 കോടിയിലധികം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിയിരുന്നു. നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള റിയയുടെ കോമ്പിനേഷനും പ്രേക്ഷക മനം കവര്‍ന്നു. തമിഴിലെ ശ്രദ്ധേയായ നിര്‍മാതാവ് കൂടിയാണ് റിയ.

കഴിഞ്ഞ ദിവസം സര്‍വ്വം മായ വിജയാഘോഷവും അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന് ഒടിടിയിലും മികച്ച അഭിപ്രായമാണ് ലഭിച്ചത്. അതിരടി ആണ് റിയയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. സ്വാതി കൃഷ്ണ എന്ന കഥാപാത്രമായാണ് അതിരടിയില്‍ റിയ എത്തുന്നത്.

Ads by Google
Wednesday 04 Mar 2026 08.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google