Sunday, March 15, 2026 Last Updated 38 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 08.41 PM

വിഹാന്‍ ജനിച്ച ശേഷം ആദ്യമായി നിറങ്ങളിലും പുഞ്ചിരിയിലും മുങ്ങി വിക്കിയും കത്രീനയും; വാട്ടർ ഗണ്ണുമായി സണ്ണി, ഒപ്പം കൂടി ഇസബെൽ കൈഫ്; പൂൾസൈഡ് ഹോളി ചിത്രങ്ങള്‍ പങ്കിട്ട് കത്രീന കൈഫ്

uploads/news/2026/03/828265/Untitled-6.jpg
Katrina Kaif celebrate holi with family (Image Source: Instagram)

എല്ലാ തിരക്കുകളും മാറ്റി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുകയാണ് സെലിബ്രിറ്റികള്‍. മിക്ക താരങ്ങളും തങ്ങളുടെ ഹോളി സെലിബ്രേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. നിറത്തില്‍ മുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ബോളിവുഡ് താരങ്ങള്‍ പങ്കിടുന്നത്.
ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പര്‍ താരദമ്പതികളായ കത്രീന കൈഫും വിക്കി വിക്കി കൗശാലും ഹോളി സെലിബ്രേഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്. തങ്ങളുടെ ആദ്യത്തെ കണ്മണിയായ വിഹാനെ സ്വാഗതം ചെയ്ത ശേഷമുള്ള താരദമ്പതിമാരുടെ ആദ്യത്തെ ഹോളി ആഘോഷമാണിത്. ഭർത്താവ് വിക്കി കൗശൽ, ഭര്‍തൃസഹോദരന്‍ സണ്ണി, കത്രീനയുടെ സഹോദരി ഇസബെൽ കൈഫ് എന്നിവരോടൊപ്പമുള്ള ഹോളി ആഘോഷത്തിന്റെ പൂൾസൈഡ് ഹോളി ചിത്രമാണ് കത്രീന പങ്കിട്ടിരിക്കുന്നത്. ‘‘ദി ഹാപ്പിസ്റ്റ് ഹാപ്പി ഹോളി...’’ എന്ന കുറിപ്പിനൊപ്പം വർണ്ണാഭമായ ചിത്രവുമാണ് കത്രീന പങ്കിട്ടിരിക്കുന്നത്. ഉത്സവ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്ന നിറങ്ങളിലും പുഞ്ചിരികളിലും വിക്കിയും കത്രീനയും, വാട്ടർ ഗണ്ണുമായി കളിയായി പോസ് ചെയ്യുന്ന സണ്ണി കൗശാലും, ആഘോഷങ്ങളില്‍ പങ്കുചേരുന്ന ഇസബെൽ കൈഫിനെയും ചിത്രത്തില്‍ കാണാം. പതിവു പോലെ താരദമ്പതിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഈ പോസ്റ്റും നിമിഷനേരം കൊണ്ട് വൈറലായി.

നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ജയ്പൂരിൽ വച്ച് കത്രീന കൈഫ്- വിക്കി കൗശാലും കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ച് വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ തങ്ങളുടെ ആദ്യത്തെ ആണ്‍കുഞ്ഞിനെ വരവേറ്റത്. വിഹാന്‍ കൗശാല്‍ എന്നാണ് ഇവര്‍ കുഞ്ഞിന് നല്‍കിയ പേര്.
കുഞ്ഞ് വിഹാനെ സ്വീകരിച്ച് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം, കത്രീന കൈഫ് പൊതുജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങിയിരുന്നു. പാപ്പരാസികള്‍ക്ക് മുന്നില്‍ നിറഞ്ഞ ചിരിയോടെ കത്രീന ഇടയ്ക്കിടെ എത്തുന്നുണ്ട്.

Ads by Google
Tuesday 03 Mar 2026 08.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google