Sunday, March 15, 2026 Last Updated 2 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 02.51 PM

ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

trivandrum

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി ഭക്തർ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആർക്കും പരിക്കുകളില്ല. ബസിൽ തട്ടിയ കാർ മുന്നോട്ട് പോയി സമീപത്തുണ്ടായ മറ്റൊരു കാറിലും തട്ടി. എന്നാൽ മറ്റാർക്കും പരുക്കില്ല.

Ads by Google
Tuesday 03 Mar 2026 02.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google