Sunday, March 15, 2026 Last Updated 27 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 02.32 PM

' ഒന്നാം ഭാഗത്തേക്കാള്‍ അടിപൊളി, രജനി സാര്‍ ഓരോ സീനിലും അത്ഭുതപ്പെടുത്തി' ; ' ജയിലര്‍ 2' വിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്

opens, about

രജനികാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ' ജയിലര്‍ 2'. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

"ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ട്. ഒന്നാം ഭാഗത്തേക്കാൾ ഇത് നന്നായി വന്നിട്ടുണ്ട്. രജനി സാറിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, കൂടെ അഭിനയിക്കാൻ പറ്റുമെന്ന് കരുതിയില്ല. ഓരോ ഷോട്ടിലും ഓരോ സീനിലും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും. അത്തരത്തിൽ ഒരു മജീഷ്യൻ ആണ് രജനി സാർ".-സുരാജ് പറഞ്ഞു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ മോഹന്‍ലാലും ബോളിവുഡ് താരം ഷാരുഖ് ഖാനും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിനായകന്‍, കോട്ടയം നസീര്‍, അന്ന രേഷ്മ രാജന്‍, വിനീത് തട്ടില്‍, സുനില്‍ സുഖദ, സുജിത് ശങ്കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Ads by Google
Tuesday 03 Mar 2026 02.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google