Saturday, March 14, 2026 Last Updated 15 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.07 AM

സ്വപ്നം സഫലമായ നിമിഷം; സഞ്ജുവിന് സ്‌നേഹചുംബനം നല്‍കി ബിജു മേനോന്‍

-biju-menon
photo-www.facebook.com/IamBijuMenon

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്കും സെമി ഫൈനലിലേക്കും നയിച്ച സഞ്ജു സാംസൺ ഇപ്പോൾ കായികലോകത്തെ ചർച്ചാവിഷയമാണ്. ഈ ചരിത്രനേട്ടത്തിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സിനിമാ-രാഷ്ട്രീയ മേഖലയിലുള്ള നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.

സഞ്ജുവിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നടൻ ബിജു മേനോൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സഞ്ജുവിന് സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവെച്ച താരം, "സ്വപ്നം സഫലമായ നിമിഷം" എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ 50 പന്തിൽ 97* റൺസുമായി സഞ്ജു വിജയതീരത്തെത്തിച്ചു. വെറും 50 പന്തുകളിൽ നിന്ന് 12 ഫോറുകളും 4 സിക്സറുകളും അടക്കം 97 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. ടി20 ലോകകപ്പിലെ ഒരു റൺ ചേസിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡ് ഇതോടെ സഞ്ജുവിന്റെ പേരിലായി.

സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് സഞ്ജുവിന് അഭിനന്ദനങ്ങളുമായെത്തിയത്. മമ്മൂട്ടിയും മോഹൻലാലും മുഖ്യമന്ത്രിയും
സഞ്ജുവിന്റെയും ഇന്ത്യൻ ടീമിന്റെയും നേട്ടത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കിട്ടിട്ടുണ്ട്.

Ads by Google
Tuesday 03 Mar 2026 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google