Sunday, March 15, 2026 Last Updated 47 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.32 AM

' എന്റെ ' ശരി' എഴുത്തുകളും പറച്ചിലുകളും തുടരും, ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് ' ശരി ' കേടായി തോന്നിയേക്കാം' ; മീനാക്ഷി അനൂപ്

facebook, post
photo-www.facebook.com/meenakshiactressofficial

ബാലതാരമായി സിനിമയിലെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും അവയുടെ ക്യാപ്ഷനുമെല്ലാം വൈറലാകാറുണ്ട്. പല കാര്യങ്ങളിലും വ്യക്തമായ നിലപാടുകള്‍ ഉളള മീനാക്ഷി അത് പങ്കുവെയ്ക്കാനും മടി കാണിക്കാറില്ല. ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും മീനാക്ഷിയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയരാറുണ്ട്.

മീനാക്ഷി പുതുയതായി പങ്കുവെച്ച ഒരു കുറിപ്പും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ശരിയും ഞാനും എന്ന തലക്കെട്ട് നല്‍കിയാണ് മീനാക്ഷി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. താന്‍ എപ്പോഴും ' ശരി' യായത് എഴുതുവാനും പറയുവാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് ' ശരി' കേടായി തോന്നിയേക്കാം. പക്ഷേ താന്‍ ഇനിയും തന്റെ എഴുത്തുകളും പറച്ചിലുകളും തുടരും എന്നാണ് ഫേസ്ബുക്കില്‍ താരം കുറിച്ചത്.

മീനാക്ഷിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ശരിയും... ഞാനും ...

ഞാനെപ്പോഴും 'ശരി'യായത് എഴുതുവാനും പറയുവാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് ... അപ്പോഴൊരു ചോദ്യമുണ്ട് " എന്താണ് ശരി"..എൻ്റെ 'ശരി'കൾ നിങ്ങൾക്കും ശരിയാണെന്ന് തോന്നുക .. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നതുമായി എൻ്റെ 'ശരി'കൾ യോജിക്കുന്നുണ്ട് എന്ന് തോന്നുമ്പോൾ മാത്രമാണ് .. പക്ഷെ അപ്പോഴുമൊരു ചോദ്യമുണ്ട് അപ്പോൾ യഥാർത്ഥത്തിൽ ശരി എന്താണ് ... അങ്ങനെ നോക്കുമ്പോൾ 'ശരി' രണ്ടു തരമുണ്ടെന്ന് കാണാം ഒന്ന് വ്യക്തിനിഷ്ഠമായത് അതായത് ആരെക്കൊയൊ പറഞ്ഞു കേട്ട ശരികൾ .. അല്ലെങ്കിൽ ശരിയന്ന് ഒരാളുടെ തോന്നലുകൾ പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമുണ്ടാവണമെന്നില്ല... ഉദാ ഭൂമി പരന്നതാണ് എന്നൊരാൾ ശരിയെന്ന് ധരിച്ച് പറയുന്നത് അയാൾക്ക് അയാളുടെ അനുഭവത്തിൽ അങ്ങനെയാണ് ... അതു കേട്ടൊരാൾ ശരി എന്നു പറയുന്നതും വ്യക്തിനിഷ്ഠമായ ശരികളാണ്.. എന്നാൽ മറ്റൊരു 'ശരി' വസ്തുനിഷ്ഠമായതാണ് ... അതായത് വസ്തുതകളുടെ... തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ശാസ്ത്രീയമായി തെളിയിക്കപ്പെടാവുന്ന 'ശരി'കളും.. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണ് എന്നതാണ് (Geoid ഗോളാകൃതി Oblate Spheroid) ഒരാളുടെ ശരി യെങ്കിൽ ആ ശരി ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്ന ശരി യുമാണ് അപ്പോൾ യഥാർത്ഥ 'ശരി' യെന്നാൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉറപ്പിക്കാൻ കഴിയുന്ന 'ശരി' യാണെന്നും കാണാം .. അപ്പോൾ എൻ്റെ 'ശരി'കൾ വ്യക്തിനിഷ്ഠമായല്ല ...മറിച്ച് വസ്തു നിഷ്ഠമായിരിക്കാനാണ് .. ഞാൻ ശ്രദ്ധിക്കാറ് .. അപ്പോൾ ഇനിയും എൻ്റെ 'ശരി' എഴുത്തുകളും പറച്ചിലുകളും തുടരും .. ചിലപ്പോൾ നിങ്ങൾക്ക് അത് 'ശരി' കേടായി തോന്നിയേക്കാം ... ക്ഷമിക്കുക..

Ads by Google
Tuesday 03 Mar 2026 10.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google