Sunday, March 15, 2026 Last Updated 35 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.18 AM

അല്ലു സിരീഷിന്റെ പ്രീവെഡ്ഡിങ് റിസപ്ഷനില്‍ പങ്കെടുത്ത് ബേസില്‍ ജോസഫ്; വീഡിയോ

basil-joseph

നടനും അല്ലു അര്‍ജുന്റെ സഹോദരനുമായ അല്ലു സിരീഷിന്റെ പ്രി വെഡ്ഡിങ് റിസപ്ഷനില്‍ പങ്കെടുത്ത് മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. നവദമ്പതികള്‍ക്കും അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയ്‌ക്കൊമൊപ്പം ബേസില്‍ നില്‍ക്കുന്ന വീഡിയേയാും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് ഒരു ചിത്രം ഒരുക്കുന്നുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധായകനായി ജേക്‌സ് ബിജോയി ആണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു സൂപ്പര്‍ ഹീറോ ചിത്രമാണ് വരുന്നതെന്ന ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.

തെന്നിന്ത്യില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങളാണ് അല്ലു സിരീഷിന്റെ വിവാഹത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം താര നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. ഹൈദരാബാദില്‍ വച്ചു നടന്ന പെള്ളി കൊടുകു ചടങ്ങിനാണ് ഇരുവരും എത്തിയത്.

Ads by Google
Tuesday 03 Mar 2026 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google