Saturday, March 14, 2026 Last Updated 21 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.11 AM

' വിദ്യാഭ്യാസക്കുറവ് കൊണ്ടാണ് എനിക്ക് പിഴവ് പറ്റിയതെന്ന് പറയുന്നത് ശരിയല്ല' ; പ്രിയദര്‍ശന് മറുപടിയുമായി രാജ്പാല്‍ യാദവ്

to, comment

തനിക്ക് വിദ്യാഭ്യാസക്കുറവാണെന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ പരാമര്‍ശനത്തിന് മറുപടിയുമായി നടന്‍ രാജ്പാല്‍ യാദവ്. പ്രിയദര്‍ശന്റെ നിരീക്ഷണങ്ങള്‍ തെറ്റായ ധാരണകളില്‍ നിന്നുളളതാണെന്നും വസ്തുതകള്‍ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു രാജ്പാല്‍ യാദവ് പ്രതികരിച്ചത്.

ചെക്ക് കേസില്‍ ജയില്‍വാസം അനുഭവിച്ച രാജ്പാല്‍ യാദവിനെക്കുറിച്ച് പ്രിയദര്‍ശന്‍ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. രാജ്പാല്‍ യാദവ് നല്ലൊരു മനുഷ്യനാണെന്നും എന്നാല്‍ വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് പറ്റിയ അബദ്ധമാണ് ഈ കേസുകള്‍ എന്നുമായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍. ഇതിനോടാണ് രാജ്പാല്‍ യാദവിന്റെ പ്രതികരണം.

‘വിദ്യാഭ്യാസക്കുറവ് കൊണ്ടാണ് എനിക്ക് പിഴവ് പറ്റിയതെന്ന് പറയുന്നത് ശരിയല്ല. സിനിമയിലെ വലിയ വ്യക്തികൾ പോലും എപ്പോഴെങ്കിലും പ്രതിസന്ധികളിൽ അകപ്പെടാറുണ്ട്. അതിന് വിദ്യാഭ്യാസവുമായി ബന്ധമില്ല. പതിനൊന്നാം വയസ്സുമുതൽ അധ്വാനിക്കുന്ന വ്യക്തിയാണ് ഞാൻ. ശരിയായ വിദ്യാഭ്യാസമില്ലാത്ത ഒരാളായിരുന്നെങ്കിൽ ഈ ഇൻഡസ്ട്രിയിൽ 30 വർഷം പിടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നു. രാം ഗോപാൽ വർമ്മ, ഡേവിഡ് ധവാൻ, പ്രിയദർശൻ എന്നിവർ ഞാൻ ഏറെ ബഹുമാനിക്കുന്നവരാണ്. പ്രിയൻ സാറിന് ഞാൻ ഒരു മകനെപ്പോലെയാണ്. എങ്കിലും കാര്യങ്ങൾ പൂർണ്ണമായി അറിയാതെ മുൻവിധിയോടെ സംസാരിക്കുന്നത് ശരിയല്ല', രാജ്പാൽ യാദവിന്റെ വാക്കുകൾ.

പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ' ഭൂത് ബംഗ്ല' യില്‍ രാജ്പാല്‍ യാദവ് അഭിനയിക്കുന്നുണ്ട്. കൂടാതെ 'വെല്‍ക്കം ടു ദി ജംഗിള്‍' ഉള്‍പ്പെടെയുളള സിനിമകളും താരത്തിന്റേതായി വരാനുണ്ട്.

Ads by Google
Tuesday 03 Mar 2026 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google