Saturday, March 14, 2026 Last Updated 15 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 09.40 AM

കുട്ടിക്കാല ചിത്രങ്ങള്‍ പങ്കിട്ട് ടൈഗര്‍ ഷ്‌റോഫിന് പിറന്നാള്‍ ആശംസകള്‍ ​ നേര്‍ന്ന് ജാക്കി ഷ്‌റോഫ്

jackie-shroff
photo-www.instagram.com/apnabhidu/

മകനും നടനുമായ ടൈഗര്‍ ഷ്‌റോഫിന് പിറന്നാള്‍ ആശംസിച്ച് നടന്‍ ജാക്കി ഷ്‌റോഫ്. ടൈഗറിന്റെ ബാല്യകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ജാക്കി ഷ്‌റോഫിന്റെ ആശംസ. ഒപ്പം ഒരു ഹൃദയ ഇമോജിയും താരം നല്‍കിയിട്ടുണ്ട്.

ടൈഗറിന്റെ കുട്ടിക്കാലം മുതല്‍ ജോലിസ്ഥലത്ത് തന്റെ പിതാവിന്റെ അരികില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുന്നതിന്റെ ഏറ്റവും പുതിയ ഫ്രെയിമുകള്‍ വരെയുളള ആര്‍ദ്രമായ നിമിഷങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഏതാനും ചിത്രങ്ങളില്‍ ടൈഗര്‍ തന്റെ ഗ്രാന്‍ഡ്‌പേരന്റ്‌സിനും സഹോദരിക്കുമൊപ്പം പ്രത്യക്ഷപ്പെടുന്നതും കാണാം .

തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ടൈഗറിന്റെ മറ്റൊരു മനോഹരമായ ചിത്രവും ജാക്കി ഷ്‌റോഫ് പങ്കിട്ടിട്ടുണ്ട്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചെത്തുന്നത്.

2014 ല്‍ പുറത്തിറങ്ങിയ ഹിറോപന്തി എന്ന ചിത്രത്തിലൂടെയാണ് ടൈഗര്‍ ഷ്‌റോഫ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ബാഗി, സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, സിങ്കം എഗെയ്ന്‍, വാര്‍, മുന്ന മൈക്കല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സഞ്ജയ് ദത്ത്, സോനം ബജ്വ, ഹര്‍നാസ് സന്ധു എന്നിവര്‍ അഭിനയിച്ച എ ഹര്‍ഷയുടെ 'ബാഗി 4' എന്ന ചിത്രത്തിലാണ് ടൈഗര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Ads by Google
Tuesday 03 Mar 2026 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google