Tuesday, March 17, 2026 Last Updated 5 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 02 Mar 2026 11.33 PM

ഒരിളവുമില്ല, ഉറച്ച തീരുമാനം, ടേം വ്യവസ്ഥ കർശനമാക്കി സിപിഐ, ആറ്‌ എം.എല്‍.എമാര്‍ക്ക്‌ സീറ്റില്ല; പുതുമുഖങ്ങള്‍ മത്സരിക്കും, നാല്‌ മന്ത്രിമാരും അതാത്‌ മണ്ഡലങ്ങളില്‍

ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, ചിറ്റയം ഗോപകുമാര്‍, ഇ.എസ്‌. ജയലാല്‍, പി.എസ്‌. സുപാല്‍, വി. ശശി എന്നിവര്‍ക്ക്‌ ഇക്കുറി സീറ്റില്ല.
uploads/news/2026/03/828100/CPI-Office.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്‌ സിറ്റിങ്‌ എം.എല്‍.എമാരെ മത്സരരംഗത്തുനിന്ന്‌ ഒഴിവാക്കി സി.പി.ഐ. ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, ചിറ്റയം ഗോപകുമാര്‍, ഇ.എസ്‌. ജയലാല്‍, പി.എസ്‌. സുപാല്‍, വി. ശശി എന്നിവര്‍ക്ക്‌ ഇക്കുറി സീറ്റില്ല.

പാര്‍ട്ടിയില്‍ മൂന്ന്‌ ടേം വ്യവസ്‌ഥ കര്‍ശനമാക്കിയ പശ്‌ചാത്തലത്തിലാണിത്‌. സി.പി.ഐ സംസ്‌ഥാന സെക്രട്ടേറിയറ്റിലാണ്‌ ഇതുസംബന്ധിച്ച
തീരുമാനം. അതേസമയം, നിലവിലെ നാല്‌ മന്ത്രിമാരും അതാത്‌ മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടും. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണ്‌ സാധ്യതാ പട്ടിക. സിറ്റിങ്‌ എം.എല്‍.എമാര്‍ മാറുന്ന മണ്ഡലങ്ങളിലും പുതുമുഖങ്ങളെ പരീക്ഷിക്കാനാണ്‌ പാര്‍ട്ടി തീരുമാനം.
നെടുമങ്ങാട്‌ മണ്ഡലത്തില്‍ മന്ത്രി ജി.ആര്‍. അനിലും ചടയമംഗലത്ത്‌ മന്ത്രി ജെ. ചിഞ്ചുറാണിയും മത്സരിക്കും. ഒല്ലൂരില്‍ മന്ത്രി കെ. രാജനും ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദും തന്നെയാകും സ്‌ഥാനാര്‍ഥികള്‍.

ചിറയിന്‍കീഴില്‍ മനോജ്‌ ബി. ഇടമന സഥാനാര്‍ഥിയായേക്കും. ചാത്തന്നൂരില്‍ ആര്‍. രാജേന്ദ്രനോ ആര്‍. സജിലാലോ സ്‌ഥാനാര്‍ഥിയാകാനാണ്‌ സാധ്യത. പുനലൂരില്‍ സാം കെ. ഡാനിയേലിനും കരുനാഗപ്പള്ളിയില്‍ എം.എസ്‌. താരയ്‌ക്കുമാണ്‌ മുന്‍ഗണന. അടൂരില്‍ സി.എ. അരുണ്‍കുമാറും ഹരിപ്പാട്‌ ടി.ടി. ജിസ്‌മോനും പട്ടികയില്‍ ഇടംപിടിച്ചു. വൈക്കത്ത്‌ സി.കെ. ആശ അല്ലെങ്കില്‍ പി. പ്രദീപ്‌ എന്നിവരെ പരിഗണിക്കുമ്പോള്‍ പീരുമേട്ടില്‍ കെ. സലീംകുമാറിന്റെ പേരാണ്‌ ഉയരുന്നത്‌. പറവൂരില്‍ എന്‍. അരുണ്‍, കെ.കെ. അഷ്‌റഫ്‌ എന്നിവര്‍ക്കൊപ്പം പൊതുസ്വതന്ത്രന്റെ പേരും ചര്‍ച്ചയിലുണ്ട്‌.

മൂവാറ്റുപുഴയില്‍ എല്‍ദോ ഏബ്രഹാമോ എന്‍. അരുണോ മത്സരിക്കും. തൃശൂരില്‍ പി. ബാലചന്ദ്രന്‍, നാട്ടികയില്‍ സി.സി. മുകുന്ദന്‍, കൈപ്പമംഗലത്ത്‌ ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂരില്‍ വി.ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ക്ക്‌ വീണ്ടും അവസരം ലഭിച്ചേക്കും. മണ്ണാര്‍ക്കാട്‌ കെ.പി. സുരേഷ്‌ രാജും
പട്ടാമ്പിയില്‍ മുഹമ്മദ്‌ മുഹ്‌സിനും ജനവിധി തേടും. മലപ്പുറം ജില്ലയില്‍ എറനാട്‌ മണ്ഡലത്തില്‍ പൊതുസ്വതന്ത്രനെയാകും പാര്‍ട്ടി ഇറക്കുക. തിരൂരങ്ങാടിയില്‍ നിയാസ്‌ പുളിക്കലകത്തും മഞ്ചേരിയില്‍ അജിത്‌ കൊളാടിയും നാദാപുരത്ത്‌ പി. വസന്തവും പട്ടികയിലുണ്ട്‌. ഇ. ചന്ദ്രശേഖരന്‍ മാറിയ കാഞ്ഞങ്ങാട്‌ സീറ്റില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെയാണ്‌ പരിഗണിക്കുന്നത്‌.

Ads by Google
സ്വന്തം ലേഖകന്‍
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google