Sunday, March 15, 2026 Last Updated 47 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 12.46 PM

' ദൈവത്തിന്റെ കൈയ്യൊപ്പുളള മനോഹരമായ ജീവിതം' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി മനോജ് കെ. ജയന്‍

manoj k jayan
photo-www.facebook.com/manojkjayanofficial

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മനോജ് കെ. ജയന്‍. ആശയാണ് താരത്തിന്റെ ജീവിതപങ്കാളി. ഇപ്പോള്‍ 15-ാം വിവാഹവാര്‍ഷിക ദിനത്തില്‍ മനോജ് കെ് ജയന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

''ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വര്‍ഷം. കഴിഞ്ഞ കാര്യങ്ങള്‍ അയവിറക്കാനോ,ആരെയും പഴിചാരാനോ,വേദനിപ്പിക്കാനോ, ഇല്ലാവചനങ്ങള്‍ പറയാനോ...നില്‍ക്കാതെ, ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ സന്തോഷകരമായ ജീവിതത്തിന് ,സര്‍വശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാര്‍ത്ഥനയോടെ ജീവിക്കുന്നു. കാരണം, എന്റെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ്'', എന്നാണ് മനോജ് കെ. ജയന്റെ വാക്കുകള്‍.

2011ലാണ് മനോജ് കെ. ജയന്‍- ആശ വിവാഹം നടക്കുന്നത്. ഇവര്‍ക്ക് അമൃത് എന്നൊരു മകനുണ്ട്. പ്രശസ്ത നടി ഉര്‍വശിയെയാണ് മനോജ് കെ. ജയന്‍ ആദ്യം വിവാഹം കഴിച്ചത്. 2008ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ തേജാലക്ഷ്മി എന്നൊരു മകളുണ്ട്. തേജാലക്ഷ്മി ഇപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പിലാണ്.

Ads by Google
Monday 02 Mar 2026 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google