Sunday, March 15, 2026 Last Updated 32 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.36 AM

കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ; സഞ്ജു സാംസണെ പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്

jude-anthony-joseph

ഒററ്റയാള്‍ പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണെ പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ‘കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ, ബാറ്റിംഗ് അത്യുഗ്രന്‍, ആ ശാന്തത അതിലും ഉഗ്രന്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു നീണ്ട കരിയര്‍ ഉണ്ട് സഹോദരാ. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ’ എന്നാണ് സഞ്ജുവിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ജൂഡ് ആന്തണി കുറിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ബേസില്‍, നിവിന്‍ പോളി, ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിന് അഭിനന്ദനങ്ങളുമായെത്തിയത്.

മാച്ചിന് ശേഷം വികാരാധീനനായിട്ടായിരുന്നു സഞ്ജു പ്രതികരിച്ചത്. അവസാന പന്തില്‍ ഫോര്‍ പായിച്ച് ഇന്ത്യയെ ജയിപ്പിച്ച ശേഷം വികാരാധീനനായി സഞ്ജു പിച്ചില്‍ മുട്ടുകള്‍ കുത്തി, ഹെല്‍മറ്റ് അഴിച്ചുമാറ്റി രണ്ടു കൈയും ഉയര്‍ത്തി ആകാശത്തേക്ക് നോക്കി. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണിത്. ഈയൊരു ദിവസത്തിനുവേണ്ടിയാണ് കാത്തിരുന്നതെന്ന് പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു.

Ads by Google
Monday 02 Mar 2026 11.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google