Monday, March 16, 2026 Last Updated 36 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 01 Mar 2026 11.43 PM

'നീ എന്റെ ഹീറോയാണ്‌.. മറ്റുള്ളവന്റെ വീഴ്‌ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ ... അപ്പന്‍ ഉണ്ടെടാ കൂടെ'; കഞ്ചാവുമായി പിടിയിലായ മകനെ പിന്തുണച്ച്‌ ടിനി ടോം

uploads/news/2026/03/827968/k4.jpg

കൊച്ചി: കഞ്ചാവ്‌ കൈവശംവെച്ച കേസില്‍ അറസ്‌റ്റിലായ മകന്‍ ആദം ഷീമിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടന്‍ ടിനി ടോം. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലാണു മകനു പിന്തുണയര്‍പ്പിച്ചു ടിനി രംഗത്തുവന്നത്‌. എം.ജി. സര്‍വകലാശാല കലോത്സവത്തില്‍ മകനു ലഭിച്ച ഫലകത്തിന്റെയും സര്‍ട്ടിഫിക്കറ്റിന്റെയും ചിത്രം പങ്കുവച്ചാണു കുറിപ്പ്‌. എല്ലാം കാലം തെളിയിക്കുമെന്നും അപ്പന്‍ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു.

'മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തില്‍ നേട്ടം കരസ്‌ഥമാക്കിയ എന്റെ മകന്‍ ആദം ഷീമിന്‌ ആശംസകള്‍. നീ എപ്പോഴും എന്റെ ഹീറോയാണ്‌. സങ്കീര്‍ത്തനം 91: അവന്‍ നിന്നെ വേട്ടക്കാരന്റെ കെണിയില്‍നിന്നും, നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും. തന്റെ തൂവലുകള്‍ കൊണ്ട്‌ അവന്‍ നിന്നെ മറയ്‌ക്കും. മറ്റുള്ളവന്റെ വീഴ്‌ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ. ഏതു കുരിശിനും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പന്‍ ഉണ്ടെടാ കൂടെ'- ടിനി കുറിച്ചു.

ലഹരിക്കെതിരായ പോലീസിന്റെ യോദ്ധാവ്‌ ബോധവത്‌കരണ പരിപാടിയുടെ അംബാസഡര്‍ ആയിരുന്നു ടിനി ടോം. ലഹരിയെ പേടിച്ചു മകനു സിനിമയില്‍ ലഭിച്ച അവസരം വേണ്ടെന്നുവച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവര്‍ഷം മുമ്പുള്ള പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google