Tuesday, March 17, 2026 Last Updated 18 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 28 Feb 2026 11.05 AM

ബെവ്‌കോ വില്‍പ്പനകേന്ദ്രങ്ങള്‍ നവീകരിക്കും, സ്‌പോണ്‍സര്‍ഷിപ്പിലൂടെ; മദ്യം വയ്‌ക്കുന്ന റാക്കുകള്‍ കമ്പനികള്‍ക്ക്‌ സ്‌പോണ്‍സര്‍ ചെയ്യാം

റാക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്ക്‌ അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകമായി ആ റാക്കുകളില്‍ നിരത്തിവയ്‌ക്കാനും കമ്പനിയുടെ പേരു പ്രദര്‍ശിപ്പിക്കാനും അനുമതി നല്‍കും.
Kerala

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രീമിയം മദ്യവില്‍പ്പന കൗണ്ടറുകള്‍ നവീകരിക്കാന്‍ കേരള സ്‌റ്റേറ്റ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ (ബെവ്‌കോ) പുതിയ പദ്ധതിയുമായി രംഗത്ത്‌. മദ്യ നിര്‍മാണ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കൗണ്ടറുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ്‌ തീരുമാനം.

പദ്ധതി പ്രകാരം പ്രീമിയം കൗണ്ടറുകളിലെ മദ്യം വയ്‌ക്കുന്ന റാക്കുകള്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക്‌ സ്‌പോണ്‍സര്‍ ചെയ്യാം. റാക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്ക്‌ അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകമായി ആ റാക്കുകളില്‍ നിരത്തിവയ്‌ക്കാനും കമ്പനിയുടെ പേരു പ്രദര്‍ശിപ്പിക്കാനും അനുമതി നല്‍കും. ഇതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനം ഉപയോഗിച്ച്‌ ഔട്ട്‌ലെറ്റുകളില്‍ എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ്‌ നീക്കം.

സൂപ്പര്‍ പ്രീമിയം കൗണ്ടറുകളില്‍ ഈ രീതിയിലുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ മാതൃക വിജയകരമായതിനെ തുടര്‍ന്നാണ്‌ പ്രീമിയം കൗണ്ടറുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്‌. ഉപഭോക്‌തൃ അനുഭവം മെച്ചപ്പെടുത്തുകയും വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്‌തമാക്കി.

പുതിയ തീരുമാനം നടപ്പിലായാല്‍ പ്രീമിയം കൗണ്ടറുകളുടെ രൂപഭാവത്തില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാം. സര്‍ക്കാരിന്‌ അധിക സാമ്പത്തിക ഭാരം ഉണ്ടാക്കാതെ തന്നെ നവീകരണം സാധ്യമാക്കുകയാണ്‌ ബെവ്‌കോയുടെ ലക്ഷ്യം.

Ads by Google
സ്വന്തം ലേഖകന്‍
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google