Saturday, March 14, 2026 Last Updated 2 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 11.36 AM

' ഒരിക്കലും പോസ്റ്റ് ചെയ്യാത്ത വിലയേറിയ നിമിഷങ്ങള്‍' ; ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍

some, her
photo-www.instagram.com/samvrithaakhil/

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ' രസികന്‍' എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലെത്തുന്നത്. 2012ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. എഞ്ചീനീയറായ അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തിലെ ചില മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് സംവൃത. ' ഞാന്‍ ഒരിക്കലും പോസ്റ്റ് ചെയ്യാത്ത ചില വിലയേറിയ നിമിഷങ്ങള്‍', എന്ന് കുറിച്ചു കൊണ്ടാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചത്. വിവാഹത്തിന്റെ തലേദിവസത്തെയും റിസപ്ഷനിലുമുളള ചിത്രങ്ങളാണ് സംവൃത പോസ്റ്റ് ചെയ്തത്. നിരവധി ആരാധകര്‍ സംവൃത പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തി.

2012ല്‍ വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിന്ന സംവൃത യുഎസിലേക്ക് താമസം മാറി. എന്നാല്‍ 2019-ല്‍ പുറത്തിറങ്ങിയ ബിജു മേനോന്‍ നായകനായ ' സത്യം പറഞ്ഞാ വിശ്വസിക്കുവോ? ' എന്ന ചിത്രത്തിലൂടെ താരം ഗംഭീരമായ തിരിച്ചുവരവ് നടത്തി.

Ads by Google
Friday 27 Feb 2026 11.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google