Sunday, March 15, 2026 Last Updated 11 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 11.03 AM

കേന്ദ്രആഭ്യന്തര മന്ത്രി അമിതാ ഷായെ വിവാഹ വിരുന്നിന് ക്ഷണിച്ച് വിജയ് യും രശ്മികയും; ഗണപതി വിഗ്രഹം സമ്മാനിച്ച് താരങ്ങള്‍

vijay-deverakonda

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് നവദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. തങ്ങളുടെ വിവാഹവിരുന്നിന് ക്ഷണിക്കാനെത്തിയതായിരുന്നു താരങ്ങള്‍. വെളളിയില്‍ തീര്‍ത്ത ഗണപതി വിഗ്രഹവും ഇവര്‍ അമിതാ ഷായ്ക്ക് സമ്മാനിച്ചു.

മാര്‍ച്ച് 4 ന് സിനിമാ- രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിപുലമായ വിവാഹ വിരുന്നാണ് ദമ്പതികള്‍ ഒരുക്കുന്നത്. ഹൈദരാബാദിലെ താജ് കൃഷ്ണ ബഞ്ചാര ഹില്‍സിലാകും വിരുന്ന് നടക്കുക.

ഇന്നലെയായിരുന്നു വിജയ് ദേവരകൊണ്ട -രശ്മിക വിവാഹം നടന്നത്. ഉദയ്പൂരിന് പുറത്ത് 50 കിലോമീറ്റര്‍ അകലെയുളള ഐടിസി മെമെന്റോസ് എന്ന ആഢംബര ഹോട്ടലില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മികയുടെ കഴുത്തില്‍ താലികെട്ടിയത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുളള തെലുങ്ക് രീതിയിലുളള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുളള കൊടവ ചടങ്ങിലും വിവാഹച്ചടങ്ങുകള്‍ നടത്തി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Friday 27 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google