Saturday, March 14, 2026 Last Updated 22 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 09.10 AM

' എന്റെ പ്രാണസ്‌നേഹിതയെ ഞാന്‍ എന്റെ ഭാര്യയാക്കി' ; വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് വിജയ് ദേവരകൊണ്ട

wedding
photo-www.instagram.com/thedeverakonda/

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹ ചിത്രങ്ങള്‍ പുറത്ത്. വിജയ്‌യുടെ കുടുംബത്തിന്റെ ആചാരപ്രകാരമുളള പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയുളള വിവാഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. വിജയ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘അവളില്ലാത്ത ഒരു ദിവസം അപൂർണ്ണമാണെന്ന് എനിക്ക് തോന്നി... ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ. ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എവിടെയാണെങ്കിലും, ആ ഒരു ആശ്വാസത്തിനും സമാധാനത്തിനും എനിക്ക് അവളെ വേണമായിരുന്നു... എന്റെ വീട് അവളാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, എന്റെ പ്രാണസ്നേഹിതയെ ഞാൻ എന്റെ ഭാര്യയാക്കി ' - എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം വിജയ് കുറിച്ചത്.

ഉദയ്പൂരിലെ ' ഐടിസി മെമെന്റോസ് ' എന്ന ആഡംബര ഹോട്ടലില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലേക്ക് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രണ്ട് വ്യത്യസ്ത ആചാരങ്ങളിലായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടംബ പാരമ്പര്യമനുസരിച്ചുളള തെലുങ്ക് രീതിയിലുളള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുളള ' കൊടവ' ചടങ്ങിലും വിവാഹച്ചടങ്ങുകള്‍ നടത്തി.

Ads by Google
Friday 27 Feb 2026 09.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google