Monday, March 16, 2026 Last Updated 9 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.37 PM

ആലപ്പുഴയില്‍നിന്നുള്ള സി.പി.എം. പട്ടിക സുധാകരനും തോമസ്‌ ഐസക്കും ഔട്ട്‌

uploads/news/2026/02/827498/k4.jpg

ആലപ്പുഴ: തുടര്‍ ഭരണം ലക്ഷ്യമിടുന്ന സി.പി.എം. ആലപ്പുഴ ജില്ലയില്‍ മുന്‍മന്ത്രിമാരായ ജി.സുധാകരനെയും തോമസ്‌ ഐസക്കിനെയും മത്സരരംഗത്തിറക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇരുവരുടെയും പേരുകള്‍ പരിഗണിക്കാതെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്‌. ജില്ലയിലെ സി.പി.എം. സ്‌ഥാനാര്‍ഥികള്‍ ആരൊക്കെയെന്നതു സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ച നടത്താന്‍ സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗം ഇരു മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്‌ഥാന നേതൃത്വമാണ്‌ തീരുമാനമെടുക്കേണ്ടത്‌.

ജില്ലാ സെക്രട്ടറി ആര്‍.നാസറിന്റെ പേര്‌ കായംകുളത്തും അരൂരിലും നിര്‍ദേശിച്ചിട്ടുണ്ട്‌. അരൂരില്‍ സിറ്റിങ്‌ എം.എല്‍.എ: ദലീമയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മുന്‍മന്ത്രി തോമസ്‌ ഐസക്കിന്റെ പേര്‌ ചര്‍ച്ചയ്‌ക്കു വന്നെങ്കിലും പരിഗണിച്ചില്ല. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍, മാവേലിക്കരയില്‍ എം.എസ്‌. അരുണ്‍കുമാര്‍, ആലപ്പുഴയില്‍ പി.പി. ചിത്തരഞ്‌ജന്‍, അമ്പലപ്പുഴയില്‍ എച്ച്‌. സലാം, കായംകുളത്ത്‌ യു. പ്രതിഭ, ആര്‍. നാസര്‍, കെ.എച്ച്‌. ബാബുജാന്‍ എന്നിവരുടെ പേരുകളാണ്‌ മുന്നോട്ടുവച്ചിരിക്കുന്നത്‌. യു. പ്രതിഭയ്‌ക്കു മത്സരിക്കാന്‍ ടേം വ്യവസ്‌ഥയില്‍ മാറ്റം വരുത്തേണ്ടിവരും.

മുന്‍മന്ത്രി ജി. സുധാകരനെ മത്സരിപ്പിക്കണമെന്ന താത്‌പര്യം പല നേതാക്കള്‍ക്കുമുണ്ട്‌. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയാറാണെന്നു ജനറല്‍ സെക്രട്ടറി എം.എ. ബേബിയോടു സുധാകരന്‍ മുമ്പ്‌ പറഞ്ഞിരുന്നു. സുധാകരന്‍ മത്സരരംഗത്തുണ്ടെങ്കില്‍ അത്‌ ജില്ലയിലാകെ മുന്നണിക്ക്‌ ഉണര്‍വ്‌ പകരുമെന്ന അഭിപ്രായം അണികള്‍ക്കിടയിലും ഘടകകക്ഷികള്‍ക്കിടയിലും ശക്‌തമായുണ്ട്‌.

Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google