Thursday, March 19, 2026 Last Updated 40 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 08.35 PM

മുദ്രാവാക്യം കേട്ടാൽ പെടലിക്ക് വേദന വരുമോ?; മന്ത്രി വീണ ജോർജിനെ പരിഹസിച്ച് വിഡി സതീശൻ

ആരോഗ്യമന്ത്രിക്ക് ഓസ്‌കാർ കൊടുക്കണം. എന്തൊരു അഭിനയമാണ് മന്ത്രിയുടേത്. ഉർവശി അവാർഡൊക്കെ കുറഞ്ഞു പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
  vd-satheesan

ആരോഗ്യമന്ത്രിക്ക് ഓസ്കാർ നൽകണമെന്നും മന്ത്രിയുടെത് അഭിനയമാണെന്നും വിഡി സതീശൻ . മുദ്രാവാക്യം കേട്ടാൽ പെടലിക്ക് വേദന വരുമോ? അങ്ങനെയെങ്കിൽ ഞാനും രമേശ്‌ ജിയുമൊക്കെ പെടലി വേദന കൊണ്ട് കിടന്നു പോയേനെ. ആരോഗ്യമന്ത്രിക്ക് ഓസ്‌കാർ കൊടുക്കണം. എന്തൊരു അഭിനയമാണ് മന്ത്രിയുടേത്. ഉർവശി അവാർഡൊക്കെ കുറഞ്ഞു പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സിപിഎം സംഘപരിവാറിന്റെ ബി ടീമായി മാറുന്നുവെന്നും വർഗീയത ആരു പറഞ്ഞാലും യുഡിഎഫ് ചോദ്യം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീണ ജോർജിന് കഴുത്തിനേറ്റ ക്ഷതം മൂലമുണ്ടായ വേദനയിൽ ആശ്വാസമെന്നാണ് പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.

രക്തസമ്മർദ്ദം നിയന്ത്രണവിധേയമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. യാത്ര ചെയ്യാൻ പറ്റുന്നത് വരെ പരിയാരം മെഡിക്കൽ കോളേജിൽ തുടരാനാണ് ബോർഡ് നിർദേശം.

Ads by Google
Thursday 26 Feb 2026 08.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google