Saturday, March 14, 2026 Last Updated 14 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 12.43 PM

നവാസ് സമ്പാദിച്ച നാലഞ്ച് കോടിയുടെ സ്വത്തുണ്ട്, രഹ്ന ആരെയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല; നിയാസ് ബക്കര്‍

niyas-backer

നടന്‍ കലാഭവന്‍ നവാസിന്റെ മരണം മലയാളികള്‍ക്ക് ഇന്നും തീരാത്ത വേദനയാണ്. ഹൃദയാഘാതമായിരുന്നു മരണകാരണം. ഞെട്ടലോടെയാണ് ഈ വാര്‍ത്ത സിനിമാ ലോകം കേട്ടിരുന്നത്. നവാസിന്റെ അപ്രതീക്ഷിത വിയോഗത്തോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നുള്ള ചോദ്യങ്ങളോള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കര്‍.രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ അന്തസ്സോടെ ജീവിക്കാനുളള എല്ലാാ സാഹചര്യങ്ങളും ഒരുക്കിയാണ് നവാസ് യാത്രയായതെന്ന് പറയുകയാണ് നിയാസ്. മെയ്ന്‍സ്ട്രീം വണ്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിയാസ് മനസു തുറന്നത്.

നവാസ് പോയപ്പോള്‍ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം ഇനി ആര് ഏറ്റെടുക്കും എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെയൊരാളുമില്ല. നമുക്കുമില്ല. സത്യത്തില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തം അവരവരില്‍ തന്നെയാണ്. പിന്നെ ഓരോരുത്തര്‍ക്കും ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളൊക്കെ എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആളും മരിക്കണമെന്നില്ല, അവരെ സംബന്ധിച്ചിടത്തോളം രഹ്ന ആഗ്രഹിക്കുന്നില്ല എന്നതാണ് അത്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ ഒരു താലപര്യമാണത്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കുക എന്നതാണ്. ആരെയും ഡിപ്പന്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല അവര്. അത് എന്നെ സംബന്ധിച്ചിടത്തോളം അതു ചെയ്യാന്‍ പറ്റാത്തിതില്‍ വേനയുണ്ട്. അതിനോടൊപ്പം തന്നെ അങ്ങേയറ്റം സന്തോഷിക്കുന്നുണ്ട്.

അങ്ങനെ പയറാന്‍ പ്രാപ്തരായല്ലോ അവര്‍. ഇല്ലെങ്കില്‍ എന്തു ചെയ്യും. സഹായം എന്നത് ഒരു കുടുംബം ദൈനംദിനം ജീവിക്കേണ്ടതായിട്ടുളള ഒരുപാട് കാര്യങ്ങളുണ്ടല്ലോ. സമ്പാദ്യത്തിനപ്പുറത്ത്. അതിനവര്‍ക്ക് സാധിക്കുന്നു. മറ്റൊരാളെ ഡിപ്പന്‍ഡ് ചെയ്യണ്ട ആരും ഒന്നും ചെയ്യേണ്ടതില്ല നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റു എന്നു കോണ്‍ഫിഡന്‍സോടു കൂടി ഒരാള്‍ പറയുന്നതെന്തുകൊണ്ടായിരിക്കും. അതില്‍ ഒരു ബിഗ് സല്യൂട്ട് ആ കാര്യത്തില്‍ ചാന്‍ എനെറ അനിയനു കൊടുക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം നവാസ് അധ്വാനിച്ച് വച്ചതുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്.

ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ അവര്‍ പ്രാപ്തരായല്ലോ എന്നതില്‍ വേദനയ്ക്കിടയിലും എനിക്ക് വലിയ സന്തോഷമുണ്ട്. നവാസില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് രഹ്ന പറയുമ്പോള്‍ അത് ആ ബന്ധത്തിന്റെ തീവ്രതയാണ്. എനിക്കും എന്റെ ഭാര്യയില്ലാതെ ജീവിക്കാന്‍ പറ്റില്ല, പക്ഷേ സാമ്പത്തികമായി ആരോടും കൈനീട്ടാതെ നില്‍ക്കാനുളള ആത്മവിശ്വാസം അവര്‍ക്കുണ്ട്. നിയാസ് പറഞ്ഞു.

Ads by Google
Thursday 26 Feb 2026 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google