Sunday, March 15, 2026 Last Updated 53 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 12.13 PM

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹം; നിറപ്പകിട്ടില്‍ ഹല്‍ദി ആഘോഷം; ചിത്രങ്ങള്‍

rashmika-mandanna-

നടന്‍ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഇന്ന് വിവാഹിതരാവുകയാണ്. ഉദയ്പൂരില്‍ വെച്ചാണ് വിവാഹം നടക്കുക. അടുത്ത 230 കുടുംബാംഗങ്ങള്‍ക്കും പ്രത്യേക വിശിഷ്ട വ്യക്തികള്‍ക്കും മാത്രമേ വിവാഹത്തിലേക്ക് ക്ഷണമുളളൂ. മാധ്യമങ്ങള്‍ക്കും വിവാഹവേദിയിലേക്ക് വിലക്കുണ്ട്. മാത്രമല്ല, വിവാഹഫോട്ടോകള്‍ ചോരാതിരിക്കാന്‍ മൊബൈല്‍ ക്യാമറയ്ക്കും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവാഹാത്തിന്റെ ഭാഗമായുളള ആഘോഷങ്ങള്‍ രണ്ടു ദിവസമായി റിസോര്‍ട്ടിില്‍ നടന്നുവരികയാണ്. വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെയാണ് വിവാഹാഘോഷങ്ങളില്‍ നിന്നുളള ചിത്രങ്ങള്‍ ആരാധകര്‍ കാണുന്നത്. ഇന്നലെ വൈകുന്നേരം ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു.

ഈ ആഘോഷത്തിന്റ പ്രധാന ആകര്‍ഷണം അതിലെ ഡെക്കറേഷന്‍ തന്നെയാണ്. സാധാരണ കണ്ടുവരുന്ന ആഡംബര രീതികളില്‍ നിന്ന് മാറി വളരെ ക്രിയേറ്റീവ് ആയ ഒരു പിന്‍ട്രെസ്റ്റ് സ്‌റ്റൈല്‍ ആണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

rashmika-mandanna-

പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ബോഹോ ലൈിയിലുളള ക്രമീകരണങ്ങളാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത . പൂക്കള്‍, വെളുത്ത തുണികള്‍, ചെറിയ ലൈറ്റുകള്‍ എന്നിവയാണ് അലങ്കാരത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. മൃഗസ്‌നേഹികളായ വിജയ് ദേവരകൊണ്ടയും രശ്മികയും ഇരുവരുടെയും പ്രിയപ്പെട്ട നായക്കുട്ടിക കളെയും ഹല്‍ദി വെന്യൂ ഡെക്കറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളില്‍ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ട് ഇരുവരും വീണ്ടും മാതൃകയാകുന്നു.

2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലാണ് രശ്മികയും വിജയ് യും ആദ്യമായി ഒന്നിച്ചത്. പിന്നീട് 2019 ല്‍ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തില്‍ വീണ്ടും ഇരുവരും ഒന്നിച്ചെത്തി.

Ads by Google
Thursday 26 Feb 2026 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google