Saturday, March 14, 2026 Last Updated 16 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 12.05 PM

' ലവ് യൂ ബിഗ് ബ്രദര്‍' ; ഷാഹിദ് കപൂറിന് പിറന്നാള്‍ ആശംസകളുമായി ഇഷാന്‍ ഖട്ടര്‍

wish, birthday
photo- www.instagram.com/ishaankhatter/

ബോളിവുഡിലെ പ്രിയപ്പെട്ട നടനാണ് ഷാഹിദ് കപൂര്‍. താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഷാഹിദ് കപൂറിന്റെ സഹോദരനും നടനുമായ ഇഷാന്‍ ഖട്ടര്‍. ഷാഹിദ് കപൂറിന്റെ മടിയിലിരിക്കുന്ന തന്റെ രണ്ട് ചിത്രങ്ങളാണ് ഇഷാന്‍ പങ്കുവെച്ചത്. അതില്‍ ഒന്ന് ഇഷാന്‍ കുട്ടി ആയിരിക്കുമ്പോള്‍ ഉളള ഫോട്ടോയാണ്.

'എന്താണ് പറയേണ്ടത്.. വലിയ മാറ്റമൊന്നും വന്നിട്ടില്ലല്ലോ? ലവ് യൂ, ബിഗ് ബ്രദര്‍. ജന്മദിനാശംസകള്‍. എന്നും പരസ്പരം താങ്ങായി ഉണ്ടാകാന്‍ നമുക്ക് ആശംസിക്കാം', എന്നാണ് ഇഷാന്‍ ഖട്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇഷാന്റെ പോസ്റ്റിനു താഴെയായി നിരവധി പേര്‍ ഷാഹിദ് കപൂറിന് പിറന്നാള്‍ ആശംസിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ' ഒ റോമിയോ' എന്ന ചിത്രമാണ് ഷാഹിദ് കപൂറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ത്രിപ്തി ദിമ്രി, നാന പടേക്കര്‍, അവിനാശ് തിവാരി, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത്. ഹുസൈന്‍ സൈദിയുടെ ' മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Ads by Google
Thursday 26 Feb 2026 12.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google