ബാലതാരമായി മലയാളികളുടെ മനസില്‍ ഇടം നേടി, ഇന്ന് തെന്നിന്ത്യയിലെ നിറ സാന്നിധ്യമായി മാറി നടനാണ് കാളിദാസ്. അച്ഛന്‍ ജയറാമിന്റെ പാതയിലൂടെ സിനിമയിലെത്തിയ കാളിദാസിന് ഇന്ന് സിനിമാ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും ആശകള്‍ ആയിരം എന്ന ചിത്രത്തില്‍ ഒരുമിച്ചെത്തിയത് ഈ അടുത്തായിരുന്നു.
ആശകള്‍ ആയിരത്തിന്റെ റിലീസിന് മുമ്പായി കാളിദാസും ജയറാമും നല്‍കിയ ഒരഭിമുഖത്തില്‍ നിന്നുളള ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താന്‍ ഈ അടുത്ത് കണ്ടതില്‍ ഏറ്റവും മോശം സിനിമ ഏതെന്ന ചോദ്യത്തിനുളള കാളിദാസിന്റെ മറുപടിയാണ് വൈറലായി മാറുന്നത്.
പരം സുന്ദരി എന്നായിരുന്നു കാളിദാസിന്റെമറുപടി. കേരളത്തിന്റെ സംസ്‌കാരത്തെയും നടിനെയും കളിയാക്കുന്നതായിരുന്നു ചിത്രമെന്നും കാളിദാസ് പറയുന്നു. തമിഴ് യൂട്യൂബ് ചാനലായ ഇര്‍ഫാന്‍സ് വ്യുവിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുളളതാണ് വീഡിയോ.
‘ഈ അടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ നമ്മുടെ നാടിനേയും സംസ്‌കാരത്തെയും കളിയാക്കുന്ന സിനിമയാണിത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ’എന്നാണ് താരം പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
#KalidasJayaram Says #ParamSundari is the Worst Movie He Seen Recently 🔥🔥‼️pic.twitter.com/Qjk1H6yeML— Kerala Box Office (@KeralaBxOffce) February 25, 2026
ജാന്‍വി കപൂറും സിദ്ധര്‍ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ കഥ നടക്കുന്നത് കേരളത്തിലാണ്. മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ കേരളത്തെ അവതരിപ്പിച്ച രീതിയും ജാന്‍വിയുടെ മലയാളവുമൊക്കെ നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു.